ടാ​റ്റ ‘നാ​നോ’ എ​സ്‌യുവി​യാ​യി തി​രി​ച്ചെ​ത്തു​ന്നു
ടാ​റ്റ ‘നാ​നോ’ എ​സ്‌യുവി​യാ​യി തി​രി​ച്ചെ​ത്തു​ന്നു
Thursday, May 23, 2024 2:33 PM IST
ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടേ​ഴ്സ് ഇ​ന്ത്യ​ൻ വാ​ഹ​ന വി​പ​ണി​യി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് നാ​നോ എ​ന്ന കു​ഞ്ഞ​ൻ കാ​റി​നെ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ​യു​ള്ളൊ​രു ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ നാ​നോ​യ്ക്ക് ക​ഴി​ഞ്ഞി​ല്ല.

എ​ന്നാ​ൽ, നാ​നോ​യു​ടെ പേ​രി​ൽ പു​തി​യ വാ​ഹ​ന​മി​റ​ക്കി ഒ​രു കൈ ​കൂ​ടി നോ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ടാ​റ്റ. ഇ​ത്ത​വ​ണ കു​ഞ്ഞ​ൻ കാ​റി​നു പ​ക​രം എ​സ്‌​യു​വി രൂ​പ​ത്തി​ലാ​യി​രി​ക്കും തി​രി​ച്ചു​വ​രി​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നാ​നോ എ​സ്‌​യു​വി കാ​റി​ൽ ക​ന്പ​നി 1.2 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നും 1.2 ലി​റ്റ​ർ സി​എ​ൻ​ജി എ​ൻ​ജി​നും ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് വി​വ​രം. കാ​റി​ന്‍റെ പ്ര​ത്യേ​ക​ത​യി​ലൊ​ന്ന് മൈ​ലേ​ജ് ആ​യി​രി​ക്കു​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. സി​എ​ൻ​ജി മോ​ഡ​ലി​ന് 50 കി​ലോ​മീ​റ്റ​റും, പെ​ട്രോ​ൾ മോ​ഡ​ലി​ന് 40 കി​ലോ​മീ​റ്റ​റു​മാ​യി​രി​ക്കും മൈ​ലേ​ജ്.


മൊ​ബൈ​ൽ ക​ണ​ക്റ്റി​വി​റ്റി സി​സ്റ്റം, ബ്ലൂ​ടൂ​ത്ത് ക​ണ​ക്റ്റി​വി​റ്റി സി​സ്റ്റം, ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ർ, യു​എ​സ്ബി ചാ​ർ​ജിം​ഗ് സ​പ്പോ​ർ​ട്ട്, 8 ഇ​ഞ്ച് ട​ച്ച് സ്ക്രീ​ൻ തു​ട​ങ്ങി നി​ര​വ​ധി മി​ക​ച്ച ഫീ​ച്ച​റു​ക​ൾ പു​തി​യ നാ​നോ​യി​ൽ ഉ​ണ്ടാ​കും.

ആ​ന്‍റി​ലോ​ക്ക് ബ്രേ​ക്കിം​ഗ് സി​സ്റ്റം, എ​യ​ർ​ബാ​ഗു​ക​ൾ തു​ട​ങ്ങി​യ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ളും പു​തി​യ കാ​റി​ലു​ണ്ടാ​കും.2.50 മു​ത​ൽ നാ​ലു​ല​ക്ഷം രൂ​പ വ​രെ​യാ​യി​രി​ക്കും പു​തി​യ നാ​നോ​യു​ടെ എ​ക്സ് ഷോ​റൂം വി​ല​യെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ലോ​ഞ്ച് തീ​യ​തി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.