കാ​ർ വി​പ​ണി​യി​ൽ പ​ഞ്ചി​ന്‍റെ ക​രു​ത്തി​ൽ ടാ​റ്റാ​യു​ടെ മു​ന്നേ​റ്റം
കാ​ർ വി​പ​ണി​യി​ൽ പ​ഞ്ചി​ന്‍റെ ക​രു​ത്തി​ൽ ടാ​റ്റാ​യു​ടെ മു​ന്നേ​റ്റം
Saturday, May 11, 2024 2:07 PM IST
കാ​ർ വി​പ​ണി​യി​ൽ ടാ​റ്റാ ത​ങ്ങ​ളു​ടെ നി​ല മെ​ച്ച​പ്പെ​ടു​ത്തി മു​ന്നേ​റു​ന്ന​താ​യു​ള്ള ശു​ഭ സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഹ്യു​ണ്ടാ​യു​മാ​യി വെ​റും ര​ണ്ടു ശ​ത​മാ​ന​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ടാ​റ്റാ​യ്ക്ക് വി​പ​ണ​യി​ലെ ര​ണ്ടാം സ്ഥാ​നം ന​ഷ്ട​മാ​യ​ത്.

എ​ന്നാ​ൽ ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം വി​റ്റ​ഴി​ഞ്ഞ മോ​ഡ​ൽ ടാ​റ്റാ പ​ഞ്ച് ആ​ണെ​ന്ന വാ​ർ​ത്ത ടാ​റ്റാ​യു​ടെ മു​ന്നേ​റ്റ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലും വി​ണി​യി​ലെ ഒ​ന്നാം സ്ഥാ​നം പ​ഞ്ചി​നാ​യി​രു​ന്നു. മാ​ർ​ച്ചി​ൽ 17,547 പ​ഞ്ചു​ക​ളാ​ണ് ടാ​റ്റാ വി​റ്റ​ഴി​ച്ച​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ 19,412 യൂ​ണി​റ്റു​ക​ളോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു വി​ല​സി​യി​രു​ന്ന വാ​ഗ​ൺ ആ​റി​നെ പി​ന്ത​ള്ളി​യാ​ണ് ടാ​റ്റാ​യു​ടെ പ​ഞ്ച് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും വി​ൽ​പ്പ​ന​യു​ള്ള കാ​റാ​യി മാ​റി​യ​ത്.

നേ​ര​ത്തെ മാ​രു​തി​യു​ടെ മോ​ഡ​ലു​ക​ളാ​ണ് വി​പ​ണി​യി​ൽ വി​ല​സി​യി​രു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല്പ​ന​യു​ള്ള മോ​ഡ​ലു​ക​ളാ​യി വാ​ഗ​ൺ ആ​റും ഓ​ൾ​ട്ടോ​യും ഒ​ക്കെ​യാ​ണ് നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. പ​ക്ഷേ ഇ​ത്ത​വ​ണ ഈ ​മോ​ഡ​ലു​ക​ളെ​യെ​ല്ലാം പ​ഞ്ച് ക​ട​ത്തി​വെ​ട്ടി.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ 19,158 യൂ​ണി​റ്റ് ടാ​റ്റാ പ​ഞ്ചാ​ണ് വി​റ്റ​ഴി​ക്ക​പ്പെ​ട്ട​ത്. 2023 ഏ​പ്രി​ലി​ൽ പ​ഞ്ച് വി​റ്റ​തി​ന്‍റെ ഇ​ര​ട്ടി​യോ​ള​മാ​യി വി​ൽ​പ്പ​ന ഉ​യ​ർ​ത്താ​ൻ ടാ​റ്റാ​യ്ക്ക് ക​ഴി​ഞ്ഞു. 2023 ഏ​പ്രി​ലി​ൽ പ​ഞ്ചി​ന്‍റെ വി​ൽ​പ്പ​ന 10,934 യൂ​ണി​റ്റ് മാ​ത്ര​മാ​യി​രു​ന്നു. 75 ശ​ത​മാ​ന​ത്തോ​ളം വി​ൽ​പ്പ​ന​ക്കു​തി​പ്പാ​ണ് ഈ ​വ​ർ​ഷം പ​ഞ്ച് നേ​ടി​യ​ത്.

ര​ണ്ടാം സ്ഥാ​നം മാ​രു​തി വാ​ഗ​ൺ ആ​റി​നാ​ണ് 17,850 യൂ​ണി​റ്റു​ക​ൾ. പ​ക്ഷേ മു​ൻ​വ​ർ​ഷം ഏ​പ്രി​ലി​നെ അ​പേ​ക്ഷി​ച്ച് വാ​ഗ​ൺ​ആ​റി​ന് വി​ൽ​പ്പ​ന​യി​ൽ പ​തി​ന​ഞ്ചു ശ​ത​മാ​ന​ത്തോ​ളം കു​റ​വാ​ണു​ണ്ടാ​യ​ത്. 2023 ഏ​പ്രി​ൽ വാ​ഗ​ൺ ആ​ർ 20,879 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചി​രു​ന്നു.

മൂ​ന്നാം സ്ഥാ​ന​ത്ത് മാ​രു​തി​യു​ടെ​ത​ന്നെ ബ്ര​സ​യാ​ണ്. 17,113 യൂ​ണി​റ്റു​ക​ൾ. മു​ൻ​വ​ർ​ഷം 11, 836 യൂ​ണി​റ്റു​ക​ൾ മാ​ത്ര​മാ​ണ് വി​റ്റ​ഴി​ച്ച​ത്. നാ​ലാം സ്ഥാ​ന​ത്തു​ള്ള മാ​രു​തി ഡി​സ​യ​ർ 15,825 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചു. മു​ൻ​വ​ർ​ഷം ഇ​ത് 10,132 യൂ​ണി​റ്റു​ക​ളാ​യി​രു​ന്നു. 56 ശ​ത​മാ​നം വ​ള​ർ​ച്ച.

അ​ഞ്ചാം സ്ഥാ​ന​ത്ത് ഹ്യു​ണ്ടാ​യ് ക്രെ​റ്റ​യാ​ണ്. 15,447 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചു. ആ​റാം സ്ഥാ​ന​ത്ത് മ​ഹീ​ന്ദ്ര സ്കോ​ർ​പി​യോ ആ​ണ്. 14,807 യൂ​ണി​റ്റു​ക​ൾ. ഏ​ഴാം സ്ഥാ​ന​ത്തു​ള്ള മാ​രു​തി ഫ്രോ​ങ്ക് 14,286 യൂ​ണി​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്.

എ​ട്ടാം സ്ഥാ​ന​ത്തു​ള്ള മാ​രു​തി ബോ​ലീ​നോ 14,049 യൂ​ണി​റ്റു​ക​ളും ഒ​ന്പ​താം സ്ഥാ​ന​ത്തു​ള്ള മാ​രു​തി ഏ​ർ​ട്ടി​ഗ 13,544 യൂ​ണി​റ്റു​ക​ളും പ​ത്താം സ്ഥാ​ന​ത്തു​ള്ള മാ​രു​തി ഈ​ക്കോ 12,060 യൂ​ണി​റ്റു​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ വി​റ്റ​ഴി​ച്ച​ത്.