ഔ​ഡി പു​തി​യ ക്യു8 ​കൊ​ച്ചി​യി​ല്‍ പു​റ​ത്തി​റ​ക്കി
ഔ​ഡി പു​തി​യ ക്യു8 ​കൊ​ച്ചി​യി​ല്‍ പു​റ​ത്തി​റ​ക്കി
Monday, October 14, 2024 10:43 AM IST
കൊ​ച്ചി: ജ​ര്‍​മ​ന്‍ ആ​ഡം​ബ​ര കാ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഔ​ഡി​യു​ടെ ഏ​റ്റ​വും പു​തി​യ ക്യു8 ​എ​സ്‌​യു​വി കൊ​ച്ചി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ആ​ഡം​ബ​ര​ത്തി​ലും സാ​ങ്കേ​തി​ക മി​ക​വും ഡ്രൈ​വിം​ഗ് ഡൈ​നാ​മി​ക്‌​സി​ലും മി​ക​വ് പു​ല​ര്‍​ത്തു​ന്ന ഫ്‌​ളാ​ഗ്ഷി​പ്പ് മോ​ഡ​ല്‍ ആ​യ ക്യു8, ​ഔ​ഡി ക്യു ​സീ​രീ​സി​ലെ എ​റ്റ​വും ഉ​യ​ര്‍​ന്ന മോ​ഡ​ലാ​ണി​ത്.

340 എ​ച്ച്പി പ​വ​റും 500 എ​ന്‍​എം ടോ​ര്‍​ക്കും സ​മ്മാ​നി​ക്കു​ന്ന മൂ​ന്ന് ലി​റ്റ​ര്‍ ടി​എ​ഫ്എ​സ്ഐ എ​ന്‍​ജി​നോ​പ്പം ഇ​ന്ധ​ന​ക്ഷ​മ​ത​യ്ക്കും കൂ​ടി​യ പെ​ര്‍​ഫോ​മ​ന്‍​സി​നും I’ve മൈ​ല്‍​ഡ് ഹൈ​ബ്രി​ഡ് സ​ജ്ജീ​ക​ര​ണ​വും ക്യു8 ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.


നാ​വി​ഗേ​ഷ​ന്‍, വി​നോ​ദം എ​ന്നി​വ ത​ട​സ​മി​ല്ലാ​തെ നി​യ​ന്ത്രി​ക്കാ​ന്‍ 25.65 സെ​ന്‍റി​മീ​റ്റ​ര്‍ പ്രൈ​മ​റി ഡി​സ്‌​പ്ലേ​യും 21.84 സെ​ന്‍റി​മീ​റ്റ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​ക്രീ​നും ഉ​ള്ള ഡ്യു​വ​ല്‍ സ്‌​ക്രീ​ന്‍ ക്യു 8​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ല്‍ 15 വ​ര്‍​ഷം കൊ​ണ്ട് 1,00,000 ഔ​ഡി കാ​റു​ക​ള്‍ വി​റ്റ​ഴി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് എ​ക്‌​സ്‌​ക്ലൂ​സീ​വ് ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി100 ദി​വ​സ​ത്തെ ആ​ഘോ​ഷം ഔ​ഡി ഇ​ന്ത്യ തു​ട​ങ്ങി.