റോ​ൾ​സ് റോ​യ്സി​ന്‍റെ ഇ​ല​ക്‌​ട്രി​ക് കാ​ർ കേ​ര​ള​ത്തി​ൽ
റോ​ൾ​സ് റോ​യ്സി​ന്‍റെ ഇ​ല​ക്‌​ട്രി​ക് കാ​ർ കേ​ര​ള​ത്തി​ൽ
Thursday, August 8, 2024 1:34 PM IST
കൊ​ച്ചി: ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ റോ​ൾ​സ് റോ​യ്സി​ന്‍റെ ആ​ദ്യ ഓ​ൾ- ഇ​ല​ക്‌​ട്രി​ക് കാ​റാ​യ സ്പെ​ക്ട​ർ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. ചെ​ന്നൈ​യി​ൽ​നി​ന്നു കു​ൻ എ​ക്സ്ക്ലൂ​സീ​വാ​ണ് കൊ​ച്ചി ചാ​ക്കോ​ളാ​സ് പ​വ​ലി​യ​നി​ൽ ന​ട​ന്ന പ്രി​വ്യൂ ഷോ​യി​ൽ വാ​ഹ​നം അ​വ​ത​രി​പ്പി​ച്ച​ത്.

ര​ണ്ടു വാ​തി​ലു​ക​ളോ​ടു​കൂ​ടി​യ കൂ​പ്പെ മോ​ഡ​ലി​ലു​ള്ള​താ​ണു സ്പെ​ക്ട​ർ. 5.45 മീ​റ്റ​ർ നീ​ള​വും ര​ണ്ട് മീ​റ്റ​റി​ല​ധി​കം വീ​തി​യു​മു​ള്ള സ്പെ​ക്ട​റി​ൽ നീ​ള​മു​ള്ള ബോ​ണ​റ്റ്, ഫാ​സ്റ്റ് ബാ​ക്ക് ടെ​യി​ൽ എ​ന്നി​വ ആ​ധു​നി​ക ആ​ഡം​ബ​ര നൗ​ക​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ്.


റോ​ൾ​സ് റോ​യ്‌​സി​ന്‍റെ സ്വ​ന്തം സോ​ഫ്‌​റ്റ്‌​വേ​ർ പ്ലാ​റ്റ്‌​ഫോ​മാ​യ "സ്പി​രി​റ്റ്’​ആ​ണ് സ്പെ​ക്ട​റി​ലു​ള്ള​ത്. ക​ണ​ക്റ്റ​ഡ് കാ​ർ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ കാ​റി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഈ ​പു​തി​യ ഡി​ജി​റ്റ​ൽ ഇ​ന്‍റ​ർ​ഫേ​സ് നി​യ​ന്ത്രി​ക്കും.