ഥാര്‍ റോക്സ്
Wednesday, August 21, 2024 2:44 PM IST
ഥാർ റോക്സിലൂടെ വീണ്ടുമൊരു ഥാർ തരംഗത്തിന് തുടക്കമിട്ടിരിക്കുകയാണ് വാഹന നിർമാണ കന്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുതിയ എം ഗ്ലൈഡ് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഥാര്‍ റോക്സ് സുഗമമായ റൈഡും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുമാണ് ലഭ്യമാക്കുന്നത്.
പനോരമിക് സ്കൈറൂഫ്, ആധുനിക ലെവല്‍ 2 അഡാസ്, ഹര്മന് കാര്‍ഡണ്‍ ബ്രാന്‍ഡഡ് ഓഡിയോ തുടങ്ങിയവയുമായി ആഡംബരത്തിന്റേയും സുരക്ഷയുടേയും കാര്യത്തില്‍ മുൻപന്തിയിലാണ് ഥാർ. റോക്സിന്റെ വിവിധ വേരിയന്റുകള്‍ 12.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെയുള്ള വിലയിലാണ് (എക്സ്-ഷോറൂം) അവതരിപ്പിച്ചിട്ടുള്ളത്.
പെട്രോളില്‍ പുതിയ 2.0 ലിറ്റര്‍ എം സ്റ്റാലിയോണ്‍ ടിജിഡിഐ എഞ്ചിന് 5000 ആര്‍പിഎമ്മില്‍ 130 കിലോവാട്ട് വരെ പവര്‍ ലഭ്യമാക്കും. 1750-3000 ആര്‍പിഎമ്മില്‍ 380 എന്‍എം ടോര്‍ക്കും ലഭിക്കും. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളാണുള്ളത്.
ഡീസലില്‍ 2.2 ലിറ്റര്‍ എംഹോക്ക് എഞ്ചിനാണ് അവതരിപ്പിക്കുന്നത്. 3500 ആര്‍പിഎമ്മില്‍ 128.6 കിലോവാട്ട് വരെ പവര്‍ ലഭിക്കും. 1500-3000 ആര്‍പിഎമ്മില്‍ 370 എന്‍എം പരമാവധി ടോര്‍ക്കും ലഭിക്കും. ഇതിനും 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകള് ലഭ്യമാണ്.
ഥാര്‍ റോക്സിന്റെ ബുക്കിംഗുകള്‍ 2024 ഒക്ടോബര്‍ 03 മുതല്‍ ഓണ്‍ലൈനിലും മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ആരംഭിക്കും. കൂടാതെ ടെസ്റ്റ് ഡ്രൈവുകള്‍ 2024 സെപ്തംബര്‍ 14 മുതല്‍ ആരംഭിക്കും.