കേരളത്തിൽ രണ്ടു ഇവി സ്റ്റോറുകൾ തുറന്നു ടാറ്റ
Friday, November 15, 2024 2:56 PM IST
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കണ്ണൂരിലെ തോട്ടട, തൃശൂരിലെ കുട്ടനെല്ലൂർ എന്നിവിടങ്ങളിലായി പുതിയ രണ്ട് ഇവി സ്റ്റോറുകൾ തുറന്നു. ഇതോടെ കേരളത്തിൽ ടാറ്റയുടെ പ്രേത്യേക ഇവി സ്റ്റോറുകളുടെ എണ്ണം നാലായി
5200 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന കണ്ണൂരിലെ ആദ്യത്തെ സ്റ്റോറിൽ വില്പനയ്ക്ക് പുറമെ സർവീസ്, സ്പേർ പാർട്സ് സൗകര്യങ്ങൾക്കായി പത്ത് പ്രത്യേക സർവീസ് വർക്ക് ഷോപ്പ് ബേയും ഒരുക്കിയിട്ടുണ്ട്.
ഇവി ഉപഭോക്താക്കൾക്ക് പരമ്പരാഗത വാഹന വിൽപ്പനയ്ക്കപ്പുറം ഉയർന്ന നിലവാരത്തിൽ ഉള്ള റീട്ടെയിൽ അനുഭവം നൽകുന്നവനായി ക്രമീകരിച്ചിരിക്കുകയാണ് ടാറ്റയുടെ എല്ലാ ഇവി സ്റ്റോറുകളും.