സ്റ്റൈലായി ജുപ്പിറ്റർ
Monday, November 11, 2024 12:31 PM IST
കൂടുതൽ സവിശേഷതകളോടെ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുകയാണ് ജുപ്പിറ്റർ 110. ആകർഷകമായ ഡിസൈനും പുതിയ ഡേ റ്റൈം റണ്ണിംഗ് ലാന്പും എല്ലാം വാഹനത്തെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നു.
സൗകര്യപ്രദമായി സ്ഥാപിച്ചിരിക്കുന്ന ഹാൻഡിൽബാർ, വലിയ ഫ്ലോർബോർഡ്, വിവിധ റൈഡറുകൾക്ക് അനുയോജ്യമായ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന സീറ്റ് ഹൈറ്റ് എന്നിവയെല്ലാം അതേപടി പുതിയ വാഹനത്തിലും നിലനിർത്തിയിരിക്കുന്നു. ഡിജിറ്റൽ കളർ എൽസിഡി ക്ലസ്റ്ററുറിൽ സ്മാർട്ട് അലേർട്ടുകൾ, ആവറേജ്, ലൈവ് മൈലേജ് ഇൻഡിക്കേറ്ററുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാൻ സാധിക്കും.
മുൻവശത്തെ ഫ്യൂവൽ ഫില്ലർ, വിശാലമായ ഗ്ലൗ ബോക്സ്, യുഎസ്ബി മൊബൈൽ ചാർജർ, പേറ്റന്റ് നേടിയ E-Z സെന്റർ സ്റ്റാൻഡ് എന്നിവയും ഏറ്റവും പുതിയ ടിവിഎസ് ജുപ്പിറ്ററിന്റെ ശ്രദ്ധേയമായ സവിശേഷതകളാണ്. കൂടാതെ എൽഇഡി ഹെഡ്ലാമ്പ് രാത്രികാലങ്ങളിൽ മികച്ച പ്രകാശമാണ് നൽകുന്നത് എന്നതും പ്രായോഗികത വർധിപ്പിക്കുന്നുണ്ട്.
ടിവിഎസ് ജുപ്പിറ്റർ 110 മോഡലിന് 113.3 സിസി, സിംഗിൾ-സിലിണ്ടർ, ഫോർ-സ്ട്രോക്ക് എഞ്ചിനാണ് നൽകിയിരിക്കുന്നത്. 6500 ആർപിഎമ്മിൽ 7.7 bhp പവറും 5000 ആർപിഎമ്മിൽ 9.8 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മൈലേജും പെർഫോമൻസും നൽകുന്നതിനായി ടിവിഎസിന്റെ iGO അസിസ്റ്റ് സിസ്റ്റവും ഇതിൽ നൽകിയിട്ടുണ്ട്.
നല്ല ഇന്ധനക്ഷമത നിലനിർത്തിക്കൊണ്ടുതന്നെ സിറ്റി യാത്രയ്ക്ക് ആവശ്യമായ പെർഫോമൻസ് നൽകാനും പുതിയ ജുപ്പിറ്ററിന് സാധിക്കും. ഹാൻഡിലിംഗും മികച്ചതാണ്.