റിയല്‍മി പി3 പ്രോ 5ജി ഇന്ത്യയിലേക്ക്
Tuesday, February 11, 2025 11:33 AM IST
റിയല്‍മി പി3 പ്രോ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ഫെബ്രുവരി 18ന് അവതരിപ്പിക്കും. ക്വാല്ക്വാമിന്റ സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 എസ്ഒസി ചിപ്സെറ്റിലുള്ള ആദ്യ സെഗ്മെന്റ് ഫോണാണ് റിയല്‍മി പി3 പ്രോ.
മെച്ചപ്പെട്ട കാര്യക്ഷമത, 20% മെച്ചപ്പെട്ട സിപിയു പ്രകടനം, മുമ്പത്തെ ശ്രേണികളെ അപേക്ഷിച്ച് ജിപിയു ശേഷികളില്‍ 40% വര്‍ധന എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫോണില്‍ 50 എംപി ഡ്യുവല്‍ റിയര്‍ കാമറയുണ്ടാകും.
ഇതിന് 32 എംപി സെല്‍ഫി കാമറയും ഉണ്ടാകും. 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതം 6,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി പി3 പ്രോയുടെ മറ്റൊരു കരുത്ത്. ഈ ഫോണ്‍ 30 മിനിറ്റിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
അത്യാധുനിക എയ്റോസ്പേസ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വരിക, ഇത് ഗെയിമിംഗിനെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസം നല്കുന്ന ഫീച്ചറായിരിക്കും. ഫോണിലെ ജിടി ബൂസ്റ്റ് ടെക്നോളജിയും ഗെയിമിംഗ് മികവ് വര്‍ധിപ്പിക്കും.