സാംസംഗില്‍ ജെമിനി ഹിന്ദി സംസാരിക്കും
Thursday, February 6, 2025 10:59 AM IST
സാംസംഗ് ഗാലക്സി എസ് 25 സീരീസ് സ്മാര്‍ട്ട്ഫോണുകളില്‍ ജെമിനി എഐ ഹിന്ദി സംസാരിക്കും. ഹിന്ദിക്ക് പുറമെ ഇംഗ്ലീഷ്, കൊറിയന്‍ ഭാഷകളിലും ജെമിനി ലൈവ് ഉപയോഗിക്കാം.
സാംസംഗിന് ഇന്ത്യയില്‍ നിരവധി ഉപഭോക്തക്കളുണ്ട്. ഈ വിപണിയുടെ പ്രാധാന്യം മനസിലാക്കിയാണ് കമ്പനി ഹിന്ദി ഭാഷയില്‍ ഗാലക്സി എസ് 25 സീരീസിന് എഐ പിന്തുണയും നല്‍കിയിരിക്കുന്നത്.
ജെമിനി ലൈവില്‍ ഹിന്ദി ഭാഷ സംയോജിപ്പിക്കുന്നതിന്റെ നേരിട്ടുള്ള നേട്ടം ഉപയോക്താക്കള്‍ക്ക് ഈ എഐ ടൂളുമായി പൊതുവായ ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും എന്നതാണ്.
കലണ്ടര്‍, നോട്ട്സ്, റിമൈന്‍ഡറുകള്‍ തുടങ്ങിയ സാംസംഗിന്റെ സ്വന്തം ആപ്പുകളില്‍ എഐ അസിസ്റ്റന്റിന്റെ പ്രയോജനം ലഭ്യമാകുമെന്ന് മാത്രമല്ല, മൂന്നാം കക്ഷി ആപ്പുകളും പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇന്ത്യയില്‍ ഗാലക്സി ട25 സീരീസിന്റെ പ്രാരംഭ വില 80,999 രൂപയാണ്.