ഇനി സ്വകാര്യ ചാറ്റുകളിലും ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാം
Saturday, February 8, 2025 10:45 AM IST
സ്വകാര്യ ചാറ്റുകളില്‍ ഇവന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാൻ അവസരം ഒരുക്കി വാട്സ്ആപ്പ്. മുമ്പ് ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമായിരുന്നുള്ളൂ.
ഇത് ഉപയോക്താക്കളെ ഇവന്റുകള്‍ തയാറാക്കാനും അവ ഓര്‍മപ്പെടുത്താനും ആപ്പിനുള്ളില്‍ നേരിട്ട് അപ്പോയിന്റ്മെന്റുകള്‍ ഏകോപിപ്പിക്കാനും അനുവദിക്കുന്നു.
ഇവന്റുകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.
ഐഒഎസിനുള്ള വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍(25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.
ആപ്പിളിന്റെ കലണ്ടര്‍ ആപ്പ് ഇവന്റ് ഫീച്ചറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പുതിയ ആപ്പ് കൂടുതല്‍ ഇന്ററാക്ടീവ് ഇന്റര്‍ഫേസ് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.