ലോകം കീഴടക്കാന്‍ വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ്
Monday, February 10, 2025 12:38 PM IST
വാവെയ് ട്രിപ്പിള്‍ - സ്ക്രീന്‍ ഫോള്‍ഡബിളായ മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ ആഗോള വിപണിയിലേക്ക്. 2024 സെപ്റ്റംബറില്‍ ചൈനില്‍ അവതരിപ്പിക്കപ്പെട്ട ഫോണ്‍ 18ന് ക്വലാലംപുരില്‍ ഗ്ലോബല്‍ ലോഞ്ച് ചെയ്യും.
ചൈനയില്‍ നിലവില്‍ ലഭ്യമായ ഫോണിന് സമാനമായ ഫീച്ചറുകളായിരിക്കും വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ഗ്ലോബല്‍ വേരിയന്റിനും ഉണ്ടാവുക എന്നാണ് സൂചന.
പൂര്‍ണമായും തുറന്നാല്‍ 10.2 ഇഞ്ച് ഒഎല്‍ഇഡി സ്ക്രീനും ഒരുതവണ മടക്കിയാല്‍ 7.9 ഇഞ്ച് സ്ക്രീനും രണ്ടാമതും മടക്കിയാല്‍ 6.4 ഇഞ്ച് സ്ക്രീനുമായിരിക്കും വാവെയ് മേറ്റ് എക്സ്ടി അള്ട്ടിമേറ്റിനുണ്ടാവുക.
ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഹാര്‍മണി ഒഎസ് ആയിരിക്കും. 5ജി, 4ജി, എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ്, എന്‍എഫ്സി, യുഎസ്ബി 3.1 ടൈപ്പ്-സി പോര്‍ട്ട്, സൈഡ്-മൗണ്ടഡ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.
16 ജിബി കരുത്തുള്ള റാം, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് എന്നീ വേരിയന്റുകളുണ്ടാകും. 50 എംപി പ്രധാന കാമറ, 12 എംപി അള്‍ട്രാ-വൈഡ് കാമറ, 12 എംപി പെരിസ്കോപ് ടെലിഫോട്ടോ കാമറ, 8 എംപി സെല്‍ഫി കാമറ എന്നിവയും പ്രതീക്ഷിക്കാം.
66 വാട്സ് വയേര്‍ഡ്, 50 വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യത്തോടെ 5,600 എംഎഎച്ച് ബാറ്ററി പ്രതീക്ഷിക്കാം. ചൈനയില്‍ 2,35,900 രൂപ വിലയില്‍ ആരംഭിക്കുന്ന ഫോണിന് ആഗോള വിപണിയില്‍ വിലയെന്താകുമെന്ന ആകാംക്ഷയിലാണ് ടെക് ലോകം.