ഗൂഗിള്‍ ക്രോം പുതുക്കിയില്ലേല് പണികിട്ടും
Saturday, February 1, 2025 1:11 PM IST
ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഡാറ്റയും മറ്റു വിവരങ്ങളും ചോര്‍ത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.
വിന്‍ഡോസ്, മാക് എന്നിവയില്‍ 132.0.6834.110/111ന് താഴെയുള്ള ഗൂഗിള്‍ ക്രോം പതിപ്പുകളെയും ലിനക്സില്‍ 132.0.6834.110ന് താഴെയുള്ള പതിപ്പുകളെയും ഈ പ്രശ്നങ്ങള്‍ ബാധിക്കും.
ഈ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അപകടസാധ്യതകള്‍ ഒഴിവാക്കാനും ഉപകരണങ്ങളും ഡാറ്റയും സംരക്ഷിക്കാനും അവരുടെ ബ്രൗസര്‍ ഉടനടി അപ്ഡേറ്റ് ചെയ്യാനുമാണ് നിര്‍ദ്ദേശം.
വിന്‍ഡോസ്, മാക് ഒഎസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഈ മുന്നറിയിപ്പ് ബാധകമാണ്.
ഓട്ടോമാറ്റിക് ഗൂഗിള്‍ ക്രോം അപ്ഡേറ്റുകള് എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം?
1. ആന്‍ഡ്രോയിഡ് ഡിവൈസില്‍ പ്ലേ സ്റ്റോര്‍ ആപ്പ് തുറക്കുക.
2. മുകളില്‍ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
3. മെനുവില്‍നിന്ന് മാനേജ് ആപ്പ് ആന്‍ഡ് ഡിവൈസ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക.
4. അപ്ഡേറ്റ് എന്ന ഒപ്ഷനില്നിന്നു ഗൂഗിള്‍ ക്രോം കണ്ടെത്തുക.
5. ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ക്രോമിന് അടുത്തുള്ള അപ്ഡേറ്റ് ടാപ്പ് ചെയ്യുക.