ആരോഗ്യത്തിനും ഫിറ്റ്നസിനും തേൻ
Saturday, April 12, 2025 2:10 PM IST
പഞ്ചസാര ചേർന്ന ചായ ഒഴിവാക്കി രാവിലെ വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, നെല്ലിക്ക, നാരങ്ങനീര് ശുദ്ധമായ മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവയിട്ട് അല്പം തേൻ കൂടി ചേർത്തു കഴിക്കുന്നത് ആരോഗ്യത്തിനും ഫിറ്റ്നസിനും നല്ലതാണ്.
ഇതുവഴി അരിയാഹാരം അടങ്ങിയ പ്രാതൽ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാം. കുട്ടികളിൽ തേനിലെ സ്നേഹാമ്ലങ്ങൾ ദഹനേന്ദ്രിയത്തിന്റെ പ്രവർത്തനം ഉത്തേജിപ്പിച്ച് ദഹനം വർധിപ്പിച്ച് നല്ല വിശപ്പുണ്ടാക്കും.
ഒരു പ്രകൃതിദത്ത പ്രീബയോറ്റിക്കായി പ്രവർത്തിക്കുന്ന തേൻ ഉദരത്തിലെ അമ്ലബാക്റ്റീരിയകളുടെ വളർച്ചയെ സഹായിക്കും. ദഹന വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യും. അസിഡിറ്റി, ദഹനക്കേട് തുടങ്ങിയവയെ ഇല്ലാതാക്കും.
സ്ഥിരമായ തേൻ ഉപയോഗം ജലദോഷം, ചുമ, നെഞ്ചടപ്പ്, കഫകെട്ട് എന്നിവയിൽ നിന്നും സംരക്ഷണം നൽകും.