ഇഞ്ചിക്കും മഞ്ഞളിനും നടീൽകാലം
Saturday, April 12, 2025 2:07 PM IST
ഇഞ്ചിയുടെയും മഞ്ഞളിന്റെയും നടീൽകാലമായി. ഒരു മീറ്റർ വീതിയിൽ സൗകര്യപ്രദമായ നീളത്തിൽ 40 സെ.മീ അകലത്തിൽ തടങ്ങളെടുത്താണ് നടേണ്ടത്.
കൂടാതെ ഇഞ്ചിക്ക് സെന്റൊന്നിന് 1 കിലോ റോക്ക് ഫോസ്ഫേറ്റ്, 200 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, മഞ്ഞളിന് ഇവ യഥാക്രമം 600 ഗ്രാം, 200 ഗ്രാം അടിവളമായി ചേർക്കണം.
തടങ്ങൾ നിരപ്പാക്കി 20 സെ.മീ. അകലത്തിൽ ചെറുകുഴികളെടുത്ത് വിത്ത് നടാം. ഇഞ്ചി നടുന്പോൾ മൈക്കോറൈസ, ട്രൈക്കോഡെർമ, സ്യൂഡോമോണസ് എന്നിവയുടെ കൾച്ചർ ചേർക്കുന്നത് മൂടു ചീയൽ പോലുള്ള രോഗങ്ങൾ ചെറുക്കാൻ സഹായിക്കും.
നട്ടശേഷം കുഴികളിൽ ചാണകം ഇട്ടുകൊടുക്കുക. (സെന്റൊന്നിന് 100-120 കിലോ ചാണകം). അതിനു മുകളിൽ പച്ചില കൊണ്ട് പുതയിടണം. രണ്ടു മാസത്തിനുശേഷം വീണ്ടും പുതയിടാം. ഒരു സെന്റിന് ഏകദേശം 6 കിലോ വിത്ത് വേണം.