മുട്ടറ്റം മുടി വേണോ? അടിപൊളി എണ്ണയുണ്ട്
Saturday, April 12, 2025 12:22 PM IST
പനങ്കുല പോലെ തഴച്ചു വളർന്നു കിടക്കുന്ന മുടി കാണാൻ തന്നെ പ്രത്യേക അഴകാണ്. അത്തരത്തിലുള്ള മുടിയുണ്ടായിരുന്നെങ്കിൽ എന്നു ചിലരെങ്കിലും ആഗ്രഹിക്കാറുമുണ്ട്. പണ്ടൊക്കെ മുത്തശിമാർ പാടത്തും പറന്പിലും ഇറങ്ങി പറച്ചെടുക്കുന്ന ഔഷധ ചെടികളിട്ട് കാച്ചിയെടുക്കുന്ന എണ്ണ തലയിൽ തേച്ചാണ് മുടിയുടെ സമൃദ്ധി കാത്തു സൂക്ഷിച്ചിരുന്നത്.
അക്കാലമെല്ലാം പോയ് മറഞ്ഞിരിക്കുന്നു. പകരം കടകളിൽ കിട്ടുന്ന എണ്ണ മാത്രമായി ആശ്രയം. അതിൽ പലതിനും പഴയ എണ്ണയുടെ ഗുണവുമില്ല. അതിനൊരു പരിഹാരമായിട്ടാണ് ആർഷ ജോസ് എന്ന യുവ സംരംഭക സ്വന്തം മരുന്ന് കൂട്ടിൽ നിർമിക്കുന്ന ഹെയർ ഓയിൽ പുറത്തിറക്കിയിരിക്കുന്നത്.
ഗ്രീൻ ട്രെെബ് എന്ന ബ്രാൻഡിലൂടെ പഴമയുടെയുടെ ഗരിമയും ഔഷധക്കൂട്ടുകളുടെ മേന്മയും കൈപ്പുണ്യത്തിന്റെ മികവും സമന്വയിപ്പിക്കുകയാണ് ആർഷ. കുട്ടിക്കാലം മുതൽ ആർഷയ്ക്കു മുട്ടുവരെ നൂർന്നു കിടന്ന മുടിയുണ്ടായിരുന്നു.
പരന്പരാഗത മരുന്നു കൂട്ടുകൾ ഉപയോഗിച്ച് അമ്മ തയാറാക്കിയ എണ്ണ ആയിരുന്നു മുടിയുടെ രഹസ്യം. പഠനം കഴിഞ്ഞ് സോഫ്റ്റ്വെയർ എൻജിനീയറായി ബംഗളൂരിലേക്ക് പോയതോടെ മുടിയുടെ കാര്യം പരിതാപകരമായി.
ക്ലോറിൻ വെള്ളത്തിലെ കുളിയും നഗരത്തിന്റെ പൊടിയും അഴുക്കും മുടിയുടെ അഴകിനെ ശരിക്കും ബാധിച്ചു. ടെക്കി ജീവിതത്തിലെ ടെൻഷനും കൂടിയായപ്പോൾ മുടി കൊഴിയാനും തുടങ്ങി. അമ്മയുടെ ഔഷധക്കൂട്ടുകൾ ചേർത്തു തയാറാക്കിയ എണ്ണ വീണ്ടും തേച്ചു തുടങ്ങിയതോടെ മുടി പഴയതുപെലെ വളരാൻ തുടങ്ങി.
മുടിയുടെ വളർച്ച കണ്ട് കൂട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് താനുപയോഗിക്കുന്ന എണ്ണയെ കുറിച്ച് അവരോട് പറഞ്ഞത്. അങ്ങനെയെങ്കിൽ ഒരു കുപ്പി തങ്ങൾക്കും വേണമെന്നായതി കൂട്ടുകാർ. അവർക്കും കൊടുത്തു. ഗുണവുമുണ്ടായി. അങ്ങനെ ഇടുക്കിക്കാരിയായ ആർഷ ബംഗളൂരുവിൽ പ്രശസ്തയായി.
കോവിഡ് കാലമായപ്പോഴേക്കും സോഫ്റ്റ്വെയർ എൻജിനീയർമാരായ ആർഷയ്ക്കും ഭർത്താവ് ജോസിനും വർക്ക് അറ്റ് ഹോം ആയി. അതോടെ ഇരുവരും നാട്ടിലേക്ക് മടങ്ങി. അധികം വൈകാതെ ഒരു കുഞ്ഞ് ജനിച്ചതോടെ ജോലിയിൽ നിന്നു ബ്രേക്ക് എടുക്കാൻ ആർഷ തീരുമാനിച്ചു.
ആ സമയത്ത് കൂട്ടുകാർ വീണ്ടും എണ്ണയുടെ കാര്യം പറഞ്ഞ് സമീപിച്ചു. അങ്ങനെ അവർക്കായി കുറച്ച് എണ്ണ ഉണ്ടാക്കി പാഴ്സൽ ചെയ്തു. അതോടെ ഓർഡറുകളുടെ എണ്ണം കൂടി. അങ്ങനെ, കൂട്ടുകാരുടെ ഉപദേശപ്രകാരം സംരംഭം എന്ന ആശയത്തിലേക്ക് ആർഷ എത്തുകയായിരുന്നു.
ഇടുക്കി മലനിരകളിൽ നിന്ന് ശേഖരിക്കുന്ന പതിനാല് ഔഷധച്ചെടികൾ പ്രത്യേക രീതിയിൽ മിക്സ് ചെയ്ത് ഏഴ് ദിവസമെടുത്താണ് ഔഷധക്കൂട്ട് ഉണ്ടാക്കുന്നത്. ഇതിനുവേണ്ട എണ്ണ പ്രത്യേകം ചക്കിൽ ആട്ടിയെടുക്കും.
കറുപ്പുകലർന്ന പച്ചനിറമാണ് ഗ്രീൻ ട്രെെബ് എണ്ണയ്ക്കുള്ളത്. നിറത്തിനും മണത്തിനും വേണ്ടി യാതൊരു കൃത്രിമത്വവും എണ്ണയിൽ കലർത്തുന്നില്ല. വലിയ ശന്പളം ഉണ്ടായിരുന്നു ജോലി ഉപേക്ഷിച്ച് എന്തിനാണ് ബിസിനസിലേക്ക് തിരിയുന്നതെന്ന് പലരുംചോദിക്കുമായിരുന്നു.
മായം കലർന്ന ഉത്പന്നങ്ങൾ അരങ്ങു വാഴുന്ന വിപണിയിൽ ശുദ്ധമായ ഉത്പന്നം ജനങ്ങളിൽ എത്തിക്കണമെന്നുമുള്ള നിർബന്ധമാണ് കാരണമെന്നാണ് അതിനുള്ള ആർഷയുടെ മറുപടി. കാൻസർ ബാധിതർക്കും മറ്റു മാറാവ്യാഥികൾ ബാധിച്ചവർക്കുമൊക്കെ വിപണിയിൽ കിട്ടുന്ന പല സൗന്ദര്യ വർധക ഉത്പന്നങ്ങളും ഉപയോഗിക്കാൻ സാധിക്കില്ല.
അതുകൊണ്ടു തന്നെ രാസ വസ്തുക്കൾ കലരാത്ത സൗന്ദര്യ സംരക്ഷക വസ്തുക്കൾ അവർക്കു കൂടി ലഭിക്കണമെന്ന ലക്ഷ്യം മുന്നിൽക്കണ്ട് എണ്ണയ്ക്ക് പുറമേ ഹെയർ പായ്ക്കുകൾ, അലോവേര ജെൽ, കസ്തൂരി മഞ്ഞൾപ്പൊടി, റോസ്മേരി വാട്ടർ, ദന്തപാല ഓയിൽ, ലിപ് ബാം എന്നിവയും ഗ്രീൻ ്രെടെബിന്റെ ലേബലിൽ ആർഷ വിപണിയിൽ എത്തിക്കുന്നുണ്ട്.
ഓണ്ലൈൻ സ്റ്റോറുകളിൽ ഗ്രീൻ ട്രെെബിന്റെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാണ്. ഗ്രീൻ ട്രെെബിന്റെ വെബ്സൈറ്റ് വഴി സാധനങ്ങൾ വാങ്ങാനും സാധിക്കും. അതല്ലങ്കിൽ ഇൻസ്റ്റഗ്രാം വഴിയോ വാട്സ്ആപ്പ് വഴിയോ ഓർഡറുകളും സ്വീകരിക്കുകയും ചെയ്യും.
ലോകമെന്പാടും ഓണ്ലൈനായി ലഭിക്കുന്നതിനു പുറമെ ഗ്രീൻ ്രെടെബിന്റെ ഹെയർ ഗ്രോത്ത് ഓയിൽ കാനഡയിൽ ഇപ്പോൾ മൂന്ന് സ്റ്റോറുകളിൽ ലഭ്യമാണ്.
കെഡബ്ല്യൂസി ഏരിയയിൽ പാം വാലി ഇന്റർനാഷണൽ സ്റ്റോറിലും പീൽ റീജണൽ ണിൽ ന്യൂകാവേരി സൂപ്പർ മാർക്കറ്റിലും ഗ്രീൻ ട്രെെബിന്റെ ഉത്പന്നങ്ങൾ ലഭ്യമാണ്.
ഫോണ്: 8891916801.