കൂണ്‍കൃഷിയിലും കൃഷിമന്ത്രിക്ക് നൂറുമേനി
Tuesday, April 8, 2025 5:21 PM IST
കൃഷിമന്ത്രി സ്വന്തം വീട്ടില്‍ പരീക്ഷണാര്‍ഥം നടത്തിയ കൂണ് കൃഷി ഹിറ്റായി. പച്ചക്കറി കൃഷിയും ഓണത്തിന് പൂകൃഷിയും ചെയ്ത് മികച്ച വിളവ് നേടിയ മന്ത്രി പി. പ്രസാദ് താനൊരു മികച്ച കര്‍ഷകനാണെന്നു തെളിയിച്ചിരുന്നു.
പിന്നീടാണ് മന്ത്രി കൂണ് കൃഷിയിലേക്ക് തിരിയുന്നത്. മന്ത്രിയുടെ ചേർത്തലയിലെ വീട്ടിൽ പ്രത്യേകം തയാറാക്കിയ ഷെഡിൽ ചിപ്പിക്കൂണിലെ നാല് ഇനങ്ങളും പാൽക്കൂണിലെ മൂന്ന് ഇനങ്ങളുമാണ് കൃഷി ചെയ്തത്.
എല്ലാത്തിലും നൂറുമേനി വിളവ്. സാധാരണ കാണുന്നതിൽനിന്നു വ്യത്യസ്തമായി സ്വർണനിറത്തിലെ കൂൺ, പിങ്ക് നിറത്തിലെ കൂണ് എന്നിവയാണ് മന്ത്രിയുടെ നേതൃത്വത്തിൽ വീട്ടിൽ കൃഷിക്കായി ഒരുക്കിയത്.
ആദ്യ വിളവെടുപ്പിൽതന്നെ 10 കിലോയ്ക്ക് മുകളിൽ വിളവ് ലഭിച്ചു. സ്വർണ നിറത്തിലുള്ള കൂൺ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ്. അതിനാൽത്തന്നെ ഇതിന് ആവശ്യക്കാർ കൂടുതലാണ്.
മന്ത്രിയ്ക്കൊപ്പം ഭാര്യ ലൈന പ്രസാദ്, മകൻ ഭഗത്, മകൾ അരുണ അൽമിത്ര എന്നിവരും കൃഷിജോലികളില്‍ പങ്കാളികളായി.