സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിന്റെ നായകവേഷം; കുമ്മാട്ടിക്കളി ഷൂട്ടിംഗ് തുടങ്ങി
Thursday, March 30, 2023 2:34 PM IST
നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം കുമ്മാട്ടിക്കളിയുടെ ഷൂട്ടിംഗ് ആരംഭിച്ചു.ചിമ്പു,വിജയ് തുടങ്ങിയ മുൻനിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത വിൻസെന്റ് സെൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. ഭരതൻ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി എന്ന തന്റെ ചിത്രം ഒരുങ്ങുന്നതെന്ന് വിൻസെന്റ് സെൽവ പറയുന്നു.
കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. അമരം ചിത്രീകരിച്ച ലൊക്കേഷനുകളിലാണ് ഈ ചിത്രത്തിന്റെയും ഷൂട്ടിംഗ്.
സൂപ്പർഗുഡ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. തമിഴ്, കന്നട നടീനടന്മാരെ ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിൽ ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ,
സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആർ.കെ. വിൻസെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ് വി.