മലൈക അരോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിൽ
Wednesday, September 11, 2024 12:53 PM IST
ബോളിവുഡ് നടി മലൈക അരോറയുടെ പിതാവ് അനില്‍ അരോറയെ വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ചേന്പൂരിലെ ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നു രാവിലെ ഒൻപതോടെയായിരുന്നു സംഭവം. അനിൽ ഒറ്റയ്ക്കാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
കുറച്ചു കാലങ്ങളായി അനില്‍ അറോറ വിഷാദത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പഞ്ചാബി സ്വദേശിയായ അനില്‍ അരോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്സ് പോളികാര്‍പ്പ് ആണ് ഭാര്യ. നടിമാരായ മലൈക അരോറ, അമൃത അരോറ എന്നിവരാണ് മക്കൾ.
മലൈകയുടെ മുന്‍ഭര്‍ത്താവ് അര്‍ബാസ് ഖാനും നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിവരമറിഞ്ഞ് മുംബൈയിലെ വസതിയിലെത്തിയിട്ടുണ്ട്.