നിർമാണം റാണ ദഗുബാട്ടി; നായകൻ ദുൽഖർ; ‘കാന്ത’യ്ക്കു തുടക്കം
Monday, September 9, 2024 11:44 AM IST
റാണ ദഗുബാട്ടിയും ദുൽഖർ സൽമാനും ഒന്നിക്കുന്നു. ദുൽഖറാണ് ചിത്രത്തിലെ നായകൻ. സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിൽ ദുൽഖറിനൊപ്പം ഭാഗ്യശ്രീയും സമുദ്രക്കനിയും വേഷമിടുന്നുണ്ട്. ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് കാന്ത. റാണ ദഗുബാട്ടിക്കൊപ്പം സ്വപ്ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സ്പിരിറ്റ്, മീഡിയ, സ്വപ്ന സിനിമ, വേഫെറര്‍ ഫിലിംസ് എന്നിവയാണ് ബാനറുകള്‍.
തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും കാന്ത എന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ പറഞ്ഞിരുന്നു. ഇതുവരെ കാണാത്ത രീതിയിൽ ആവും താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.