റെ​​യി​​ൽ​​വേ​​യി​​ൽ 32,438 ഒ​​ഴി​​വ്
റെ​​യി​​ൽ​​വേ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള റെ​​യി​​ൽ​​വേ റി​​ക്രൂ​​ട്ട്മെ​ന്‍റ് ബോ​​ർ​​ഡു​​ക​​ൾ ലെ​​വ​​ൽ-1 ത​​സ്‌​​തി​​ക​​ക​​ളി​​ലെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് വി​​ജ്‌​​ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​വി​​ധ ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​യി 32,438 ഒ​​ഴി​​വു​​ക​​ളു​ണ്ട്.

​സ​​തേ​​ൺ റെ​​യി​​ൽ​​വേ​​യു​​ടെ കീ​​ഴി​ലു​​ള്ള ചെ​​ന്നൈ ആ​​ർ​​ആ​​ർ​​ബി​​യി​​ൽ മാ​​ത്രം 2694 ഒ​​ഴി​​വു​​ക​​ളു​​ണ്ട്. ഫെ​​ബ്രു​​വ​​രി 22 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​ക്കാം. ​സെ​​ൻ​​ട്ര​​ലൈ​​സ്‌​​ഡ്‌ എം​​പ്ലോ​​യ്മെ​ന്‍റ് നോ​​ട്ടീ​​സ് ന​​മ്പ​​ർ: 8/2024.

ത​​സ്‌​​തി​​ക​​ക​​ളും ഒ​​ഴി​​വും

ട്രാ​​ക്ക് മെ​​യ്ന്‍റെ​​യ്‌​​ന​​ർ - IV (13,187), പോ​​യി​​ന്‍റ്സ്‌​​മാ​​ൻ ബി (5058), ​​അ​​സി​സ്റ്റ​ന്‍റ്-​​വ​​ർ​​ക്‌​ഷോ​​പ് (3077), അ​​സി​സ്റ്റ​ന്‍റ് കാ​രി​യേ​​ജ് ആ​​ൻ​​ഡ് വാ​​ഗ​​ൺ (2587), അ​​സി​സ്റ്റ​ന്‍റ് എ​​സ് ആ​​ൻ​​ഡ് ടി (2012), ​​അ​​സി​സ്റ്റ​ന്‍റ് ടി​​ആ​​ർ​​ഡി (1381), അ​​സി​സ്റ്റ​ന്‍റ് ടി​​എ​​ൽ ആ​​ൻ​​ഡ് എ​​സി (1048), അ​​സി​സ്റ്റ​ന്‍റ് ലോ​​ക്കോ ഷെ​​ഡ്- ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ (950),

അ​​സി​സ്റ്റ​ന്‍റ് ട്രാ​​ക്ക് മെ​​ഷീ​​ൻ (805), അ​​സി​സ്റ്റ​ന്‍റ് ഓ​​പ്പ​​റേ​​ഷ​​ൻ​​സ് ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ (741), അ​​സി​സ്റ്റ​ന്‍റ് ടി​​എ​​ൽ ആ​​ൻ​​ഡ് എ​​സി വ​​ർ​​ക്‌​ഷോ​​പ് (613), അ​​സി​സ്റ്റ​ന്‍റ് ലോ​​ക്കോ ഷെ​​ഡ് ഡീ​​സ​​ൽ (420), അ​​സി​സ്റ്റ​ന്‍റ് ബ്രി​​ഡ്ജ് (301), അ​​സി​സ്റ്റ​ന്‍റ് പി​വേ (259).

യോ​​ഗ്യ​​ത, പ്രാ​​യം

യോ​​ഗ്യ​​ത: പ​​ത്താം ക്ലാ​​സ് ജ​​യം അ​​ല്ലെ​​ങ്കി​​ൽ ഐ​​ടി​​ഐ അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം അ​​ല്ലെ​​ങ്കി​​ൽ നാ​​ഷ​​ന​​ൽ അ​​പ്ര​​ന്‍റി​​സ്‌​​ഷി​പ്പ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് (എ​​ൻ​സി​​വി​​ടി). അ​​വ​​സാ​​ന​വ​​ർ​​ഷ ഫ​​ലം കാ​​ത്തി​രി​​ക്കു​​ന്ന​​വ​​ർ അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​തി​​ല്ല.

എ​​ൻ​​ജി​​നി​യ​​റിം​ഗ് ഡി​​പ്ലോ​​മ/​​ബി​​രു​​ദ യോ​​ഗ്യ​​ത​​ക്കാ​​രെ കോ​​ഴ്‌​​സ് കം​​പ്ലീ​​റ്റ​​ഡ് ആ​​ക്ട‌് അ​​പ്ര​ന്‍റി​​സ്/ ഐ​​ടി​​ഐ യോ​​ഗ്യ​ത​​യ്ക്കു പ​​ക​​ര​​മാ​​യി പ​​രി​​ഗ​​ണി​​ക്കി​​ല്ല. അ​​തു​​പോ​​ലെ ഗ്രാ​​ജ്വേ​​റ്റ് ആ​‌​ക്‌​ട് അ​​പ്ര​​ന്‍റി​സും കോ​​ഴ്സ് കം​​പ്ലീ​​റ്റ​​ഡ് ആ​​ക്ട് അ​​പ്ര​​ന്‍റി​​സ്ഷി​​പ്പി​​നു പ​​ക​​ര​​മാ​​യി പ​​രി​​ഗ​​ണി​​ക്കി​​ല്ല.

എ​​ല്ലാ യോ​​ഗ്യ​​ത​​ക​​ളും 2025 ഫെ​​ബ്രു​​വ​​രി 22 അ​​ടി​​സ്‌​​ഥാ​​ന​മാ​​ക്കി ക​​ണ​​ക്കാ​​ക്കും. യോ​​ഗ്യ​​ത സം​​ബ​​ന്ധി​​ച്ച കൂ​​ടു​​ത​​ൽ വ്യ​​വ​​സ്‌​​ഥ​​ക​​ൾ​​ക്കു വെ​​ബ്സൈ​​റ്റ് കാ​​ണു​​ക.

പ്രാ​​യം: 18-36 വ​​യ​സ്. 2025 ജ​​നു​​വ​​രി 1 അ​​ടി​​സ്‌​​ഥാ​​ന​​മാ​​ക്കി പ്രാ​​യം ക​​ണ​​ക്കാ​​ക്കും. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചും ഒ​​ബി​​സി​​ക്ക് (നോ​​ൺ ക്രീ​​മി​ലെ​​യ​​ർ) മൂ​​ന്നും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് 10 വ​​ർ​​ഷവും ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ ഇ​​ള​​വു ല​​ഭി​​ക്കും. മ​​റ്റ് ഇ​​ള​​വു​​ക​​ൾ ച​​ട്ട​പ്ര​​കാ​​രം.

അ​​പേ​​ക്ഷാ ഫീ​​സ്: 500 രൂ​​പ. സി​​ബി​​ടി​​ക്കു ഹാ​​ജ​​രാ​​കു​​ന്ന​​വ​​ർ​​ക്ക് 400 രൂ​​പ തി​​രി​​കെ​ ന​​ൽ​​കും. (ബാ​​ങ്ക് ചാ​​ർ​​ജു​​ക​​ളും ഈ​​ടാ​​ക്കും). പ​​ട്ടി​​ക​​വി​​ഭാ​ഗം, ​വി​​മു​​ക്‌​​ത​​ഭ​​ട​​ൻ, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, സ്ത്രീ​​ക​​ൾ, ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ, ന്യൂ​​ന​പ​​ക്ഷ​ വി​​ഭാ​​ഗ​​ക്കാ​​ർ, സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന​​വ​​ർ എ​​ന്നി​​വ​​ർ​​ക്ക് 250 രൂ​​പ.

സി​​ബി​​ടി​​ക്കു ഹാ​​ജ​​രാ​​കു​ന്ന​​വ​​ർ​​ക്ക് 250 രൂ​​പ തി​​രി​​കെന​​ൽ​​കും. (ബാ​​ങ്ക് ചാ​ർ​​ജു​​ക​​ൾ ഈ​​ടാ​​ക്കും). ഇ​ന്‍റ​ർ​നെ​​റ്റ് ബാ​​ങ്കിം​ഗ്/ഡെ​​ബി​​റ്റ് കാ​​ർ​​ഡ്/​​ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ്/ യു​​പി​​ഐ മു​​ഖേ​​ന ഓ​​ൺ​​ലൈ​​നാ​​യി ഫീ​​സ​​ട​​യ്ക്ക​​ണം.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: കം​​പ്യൂ​​ട്ട​​ർ ബേ​സ്‌​​ഡ് ടെ​​സ്റ്റ് (സി​​ബി​​ടി), ശാ​​രീ​​രി​​ക ക്ഷ​മ​​ത പ​​രി​​ശോ​​ധ​​ന, ഡോ​​ക്യു​​മെ​​ന്‍റ് വെ​​രി​ഫി​​ക്കേ​​ഷ​​ൻ, മെ​​ഡി​​ക്ക​​ൽ പ​​രി​​ശോ​​ധ​​ന.

എ​​ന്നി​​വ അ​​ടി​​സ്‌​​ഥാ​​ന​​മാ​​ക്കി​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് 90 മി​​നി​​റ്റ് ദൈ​​ർ​​ഘ്യ​​മു​​ള്ള പ​​രീ​​ക്ഷ​​യി​​ൽ 100 മാ​​ർ​​ക്കി​ന്‍റെ ചോ​​ദ്യ​ങ്ങ​​ളു​​ണ്ടാ​​കും യോ​​ഗ്യ​​രാ​​യ ഭി​​ന്ന​​ശേ​​ഷി​ക്കാ​​ർ​​ക്കു സ്ക്രൈ​​ബോ​​ടെ 120 മി​​നി​​റ്റ് വ​​രെ ല​​ഭി​​ക്കും.

മാ​​ത്ത​​മാ​​റ്റി​​ക്സ് (മാ​​ർ​ക്ക് -25), ​ജ​​ന​​റ​​ൽ ഇ​​ന്‍റ​ലി​​ജ​​ൻ​​സ് ആ​​ൻ​ഡ് ​റീ​​സ​​ണിം​ഗ് (30), ജ​​ന​​റ​​ൽ സ​​യ​​ൻ​​സ് (25), ജ​​ന​​റ​​ൽ അ​​വ​​യ​​ർ​​നെ​​സ് ആ​​ൻ​​ഡ് ക​​റന്‍റ് അ​​ഫ​​യേ​​ഴ്‌​​സ് (20) എ​​ന്നി​​വ​​യു ണ്ടാ​​കും. നെ​​ഗ​​റ്റീ​​വ് മാ​​ർ​​ക്കു​​മു​​ണ്ട്.

ഇം​​ഗ്ലീഷ്, ഹി​​ന്ദി എ​​ന്നി​​വ​​യ്ക്കു പു​​റ​​മേ മ​​ല​​യാ​​ള​​വും പ​​രീ​​ക്ഷാ മാ​​ധ്യ​​മ​​മാ​​യി തെര​​ഞ്ഞെ​​ടു​​ക്കാം. ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ ഒ​​ന്നി ലേ​​റെ അ​​പേ​​ക്ഷ അ​​യ​​യ്‌​​ക്കേ​​ണ്ട​​തി​​ല്ല.

ശാ​​രീ​​രി​​ക​ക്ഷ​​മ​​ത പ​​രി​​ശോ​​ധ​​ന​യ്ക്കു ​താ​​ഴെ​​പ്പ​​റ​​യു​​ന്ന ഇ​​ന​​ങ്ങ​​ളു​​ണ്ടാകും. പു​​രു​​ഷ​​ൻ: 35 കി​​ലോ തൂ​​ക്ക​​മു​​ള്ള ഭാ​​രം എ​​ടു​​ത്ത് 2 മി​​നി​​റ്റി​​നു​​ള്ളി​​ൽ 100 മീ​​റ്റ​​ർ പൂ​​ർ​​ത്തി​​യാ​​ക്ക​​ണം. 4 മി​​നി​​റ്റ് 15 സെ​​ക്ക​​ൻ​​ഡു​​ക​​ൾ​​ക്കു​​ള്ളി​​ൽ 1000 മീ​​റ്റ​​ർ ഓ​​ടാ​​ൻ ക​​ഴി​​യ​​ണം.

സ്ത്രീ: 20 ​​കി​​ലോ തൂ​​ക്ക​​മു​​ള്ള ഭാ​​രം എ​​ടു​​ത്തു ര​​ണ്ടു മി​​നി​​റ്റി​​നു​​ള്ളി​​ൽ 100 മീ ​​റ്റ​​ർ പൂ​​ർ​​ത്തി​​യാ​​ക്ക​​ണം. അ​​ഞ്ച് മി​​നി​​റ്റ് 40 സെ​​ക്ക​​ൻ​​ഡു​​ക​​ൾ​​ക്കു​​ള്ളി​​ൽ 1000 മീ​​റ്റ​​ർ ഓ​​ടാ​​ൻ ക​​ഴി​​യ​​ണം.

ഭി​​ന്ന​​ശേഷി​​ക്കാ​​ർ, കോ​​ഴ്സ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ അ​​പ്ര​​ന്‍റി​​സു​​ക​​ൾ, വി​​മു​​ക്‌​​ത​​ഭ​​ട​​ൻ, ഗ​​ർ​​ഭി​ണി​​ക​​ളാ​​യ സ്ത്രീ​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കു ശാ​​രീ​​രി​​ക​​ക്ഷ​​മ​​ത പ​​രി​​ശോ​​ധ​​ന ഉ​​ണ്ടാ​യി​​രി​​ക്കി​​ല്ല. ഇ​​ള​​വു​​ക​​ൾ സം​​ബ​​ന്ധി​​ച്ച വി​വ​​ര​​ങ്ങ​​ൾ​​ക്ക് വെ​​ബ്സൈ​​റ്റ് കാ​​ണു​​ക.
അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം:

• ബ​​ന്ധ​​പ്പെ​​ട്ട ആ​​ർ​​ആ​​ർ​​ബി വെ​​ബ്സൈറ്റു​​ക​​ളി​​ലൂ​​ടെ ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. അ​​പേ​​ക്ഷ​​ക​​ന് ഇ-​​മെ​​യി​​ൽ വി​​ലാ​​സ​​വും മൊ​​ബൈ​​ൽ ന​​മ്പ​​റും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. പ്രാ​​ഥ​​മി​​ക വി​​വ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ച്ചു ക​​ഴി​​യു​​മ്പോ​​ൾ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​മ്പ​​ർ, പാ​​സ്‌​​വേ​​ഡ് എ​​ന്നി​​വ ല​​ഭി​​ക്കും.

ഈ ​രജി​​സ്ട്രേ​​ഷ​​ൻ ന​​മ്പ​​ർ പി​​ന്നീ​​ടു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കായി ​​സൂ​​ക്ഷി​​ക്കേ​​ണ്ട​​താ​​ണ്. ഒ​​ടി​​പി ന​​മ്പ​​ർ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യു​​ടെ രജി​​സ്റ്റ​​ർ ചെ​​യ്തിട്ടു​​ള്ള മൊ​​ബൈ​​ൽ ന​​മ്പ​​ർ/​​ഇ-​​മെ​​യി​​ൽ ഐ​​ഡി​​യി​​ലൂ​​ടെ ല​​ഭി​​ക്കും. ഉ​​ദ്യോ​​ഗാ​​ർ ഥി ​​ഫോ​​ട്ടോ​​യും ഒ​​പ്പും JPEG ഫോ​​ർമാ​​റ്റി​​ൽ സ്‌​​കാ​​ൻ ചെ​​യ്ത‌് അ​​പ്‌ലോ​​ഡ് ചെ​​യ്യ​​ണം.

വെ​​ളു​​ത്ത/​​ലൈ​​റ്റ് ക​​ള​​ർ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 50-100 കെ​​ബി സൈ​​സി​​ലു​​ള്ള​​താ​​ക​​ണം ഫോ​​ട്ടോ. ഒ​​പ്പ് 30-50 കെ​​ബി (വെ​​ള്ള​​ക്ക​​ട​​ലാ​​സി​​ൽ ക​​റു​​ത്തമ​​ഷി ​​ കൊ​​ണ്ട്) സൈസി​​ൽ വേ​​ണം. ആ​​ർ​​ആ​​ർ​​ബി​​ക​​ളു​​ടെ വെ​​ബ്സൈ​​റ്റ് വി​​ലാ​​സം ഇ​​തോ​​ടൊ​​പ്പം പ​​ട്ടി​​ക​​യി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾക്ക് ​​ബ​​ന്ധ​​പ്പെ​​ട്ട സൈ​​റ്റു​​ക​​ൾ കാ​​ണു​​ക. വി​​ജ്‌​​ഞാ​​പ​​ന​​ത്തി​​ലെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കി​​യശേ​​ഷം അ​​പേ​​ക്ഷി​​ക്കു​​ക.