സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ 266 ഓ​ഫീ​സ​ർ
സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ സോ​ൺ ബേ​സ്‌​ഡ്‌ ഓ​ഫീ​സ​ർ ത​സ്‌​തി​ക​യി​ൽ 266 ഒ​ഴി​വ്. ഫെ​ബ്രു​വ​രി 9 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ജെ​എം​ജി​എ​സ് ഗ്രേ​ഡ് -1 ത​സ്‌​തി​ക​യാ​ണ്.

കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്ന ചെ​ന്നൈ സോ​ണി​ൽ 58 ഒ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ്, സി​എ തു​ട​ങ്ങി പ്ര​ഫ​ഷ​ണ​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. പ്രാ​യം 21നും 32​നും മ​ധ്യേ. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഇ​ള​വു​ണ്ട്. 2024 ന​വം​ബ​ർ 30 അ​ടി​സ്‌​ഥാ​ന​മാ​ക്കി യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ ക​ണ​ക്കാ​ക്കും.

ശ​മ്പ​ളം: 48,480-85,920. എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണു നി​യ​മ​നം.

വി​വ​ര​ങ്ങ​ൾ​ക്ക്: www.centralbankofindia.co.in