കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്.
യോഗ്യത: നഴ്സിംഗ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് മേഖലകളിലൊന്നിൽ രണ്ടുവർഷ പരിചയവും. പ്രായം: 40ൽ താഴെ. ശമ്പളം: AED 5000. വീസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗജന്യം.
ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഡിസംബർ എട്ടിനു രാവിലെ 8.30നും 10നുമിടയിൽ ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ ഇന്റർവ്യൂവിന് എത്തണം.
വിവരങ്ങൾക്ക്: www.odepc.kerala.gov.in