ജോധ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിവിധ വകുപ്പുകളിൽ പ്രഫസർ/അഡീഷനൽ/അസോസിയേറ്റ്/അസിസ്റ്റന്റ് പ്രഫസർ തസ്തികകളിൽ 82 ഒഴിവ്. നേരിട്ടുള്ള നിയമനം. ഡിസംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വകുപ്പുകൾ: അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോ-കെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി, ഡെർമറ്റോളജി, ഡയഗ്നോസ്റ്റിക് ആൻഡ് ഇന്റർവൻഷനൽ റേഡിയോളജി, ഇഎൻടി,
എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഗാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഓങ്കോളജി/ഹേമറ്റോളജി, മൈക്രോബയോളജി, നിയോനെറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി,
ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, പതോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഫിസിയോളജി,
സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയോ തെറാപ്പി, സർജിക്കൽ ഗാസ്ട്രോഎൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെ ഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി, യൂറോളജി.
www.aiimsjodhpur.edu.in