സേ​ന​ക​ളി​ൽ 863 ഒ​ഴി​വ്
NDA വി​ജ്‌​ഞാ​പ​നം: 406 ഒ​ഴി​വ്

ക​ര, നാ​വി​ക, വ്യോ​മ​സേ​ന​ക​ളി​ലെ 406 ഒ​ഴി​വി​ലേ​ക്ക് യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​പ്രി​ൽ 13 നു ​ന​ട​ത്തു​ന്ന നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ദ​മി പ​രീ​ക്ഷ മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​ണ് അ​വ​സ​രം. എ​ൻ​ഡി​എ​യു​ടെ ആ​ർ​മി, നേ​വി, എ​യ​ർ ഫോ​ഴ്സ‌​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ 155-ാം കോ​ഴ്‌​സി​ലേ​ക്കും നേ​വ​ൽ അ​ക്കാ​ദ​മി​യു​ടെ 117-ാം കോ​ഴ്‌​സി​ലേ​ക്കു​മാ​ണു പ്ര​വേ​ശ​നം. ഡി​സം​ബ​ർ 31 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വ്: 406 (എ​ൻ​ഡി​എ) (ക​ര​സേ​ന -208, വ്യോ​മ​സേ​ന-120, നാ​വി​ക​സേ​ന-42; നേ​വ​ൽ അ​ക്കാ​ദ​മി-36 (10+2 കേ​ഡ​റ്റ് എ​ൻ​ട്രി സ്ക‌ീം). ​പ്രാ​യം: 2006 ജൂ​ലൈ ര​ണ്ടി​നും 2009 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​ർ.

യോ​ഗ്യ​ത നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി (ആ​ർ​മി വിം​ഗ്): പ്ല​സ് ടു ​ജ​യം/​ത​ത്തു​ല്യം. നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ എ​യ​ർ​ഫോ​ഴ്‌​സ്, നേ​വ​ൽ വിം​ഗ്, നേ​വ​ൽ അ​ക്കാ​ദ​മി​യു​ടെ 10+2 കേ​ഡ​റ്റ് എ​ൻ​ട്രി സ്കീം: ​ഫി​സി​ക്സും കെ​മി​സ്ട്രി​യും മാ​ത്ത​മാ​റ്റി​ക്സും പ​ഠി​ച്ചു പ്ല​സ് ടു/​ത​ത്തു​ല്യം. പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും ഫ​ലം കാ​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ഇ​വ​ർ 2025 ഡി​സം​ബ​ർ 15നു ​മു​ന്പു യോ​ഗ്യ​താ​രേ​ഖ ഹാ​ജ​രാ​ക്ക​ണം. മു​ന്പു സി​പി​എ​സ്എ​സ്/​പി​എ​ബി​ടി പ​രീ​ക്ഷ​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ വ്യോ​മ​സേ​ന​യി​ലേ​ക്കു പ​രി​ഗ​ണി​ക്കി​ല്ല. ശാ​രീ​രി​ക​യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്കു വെ​ബ്സൈ​റ്റി​ലെ വി​ജ്‌​ഞാ​പ​നം കാ​ണു​ക.

തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. തി​രു​വ​ന​ന്ത​പു​ര​വും കൊ​ച്ചി​യും കോ​ഴി​ക്കോ​ടും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. മാ​ത്ത​മാ​റ്റി​ക്സ് (കോ​ഡ്-01, ര​ണ്ട​ര മ​ണി​ക്കൂ​ർ, 300 മാ​ർ​ക്ക്), ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് (കോ​ഡ്-02, ര​ണ്ട​ര മ​ണി​ക്കൂ​ർ, 600 മാ​ർ​ക്ക്) എ​ന്നി​വ അ​ടി​സ്‌​ഥാ​ന​മാ​ക്കി ഒ​ബ്ജ​ക്ട‌ീ​വ് മാ​തൃ​ക​യി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ​യു​ണ്ടാ​കും. തു​ട​ർ​ന്ന് 900 മാ​ർ​ക്കു​ള്ള എ​സ്എ​സ്‌​ബി ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും.

അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. എ​സ്ബി​ഐ ശാ​ഖ​ക​ളി​ൽ നേ​രി​ട്ടോ ഓ​ൺ​ലൈ​ൻ ആ​യോ ഫീ​സ​ട​യ്ക്കാം. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും ജെ​സി​ഒ, എ​ൻ​സി​ഒ, ഒ​ആ​ർ റാ​ങ്കു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്‌​ഠി​ക്കു​ന്ന​വ​രു​ടെ​യും വി​ര​മി​ച്ച​വ​രു​ടെ​യും മ​ക്ക​ൾ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി ഫീ​സ് ഇ​ള​വു ല​ഭി​ക്കും.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: www.upsc online. nic.inഎ​ന്ന സൈ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ശാ​രീ​രി​ക​യോ​ഗ്യ​ത​ക​ളും സി​ല​ബ​സും അ​ട​ക്ക​മു​ള്ള വി​ജ്‌​ഞാ​പ​നം www.upsc.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.

CDS വി​ജ്‌​ഞാ​പ​നം: 457 ഒ​ഴി​വ്

കം​ബൈ​ൻ​ഡ് ഡി​ഫ​ൻ​സ് സ​ർ​വീ​സ​സ് പ​രീ​ക്ഷ​യ്ക്ക് യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്ത്രീ​ക​ൾ​ക്കു​ള്ള നോ​ൺ ടെ​ക്നി​ക്ക​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ കോ​ഴ്‌​സ് ഉ​ൾ​പ്പെ​ടെ വി​വി​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ 457 ഒ​ഴി​വു​ണ്ട്. ഏ​പ്രി​ൽ 13നാ​ണു പ​രീ​ക്ഷ. ഡി​സം​ബ​ർ 31 വ​രെ ഓ​ൺ​ലൈ​നി​ൽ അ​പേ ക്ഷി​ക്കാം.

കോ​ഴ്‌​സ്, ഒ​ഴി​വ്, പ്രാ​യം, യോ​ഗ്യ​ത:

ഓ​ഫീ​സേ​ഴ്‌​സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി, ചെ​ന്നൈ: പു​രു​ഷ​ൻ​മാ​ർ​ക്കു​ള്ള 123-ാം എ​സ്എ​സ്‌​സി കോ​ഴ്സ‌് (275 ഒ​ഴി​വ്): അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് അ​വ​സ​രം. 2001 ജ​നു​വ​രി ര​ണ്ടി​നു മു​ന്പും 2007 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷ വും ​ജ​നി​ച്ച​വ​രാ​ക​രു​ത്. യോ​ഗ്യ​ത: ബി​രു​ദം/​ത​ത്തു​ല്യം. കോ​ഴ്സ് 2026 ഏ​പ്രി​ലി​ൽ തു​ട​ങ്ങും.

ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി, ഡെ​റാ​ഡൂ​ൺ:160-ാം കോ​ഴ്സ് (100 ഒ​ഴി​വ്-​എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് (ആ​ർ​മി വിം​ഗ്) ഉ​ള്ള​വ​ർ​ക്കു നീ​ക്കി​വ​ച്ച 13 ഒ​ഴി​വ് ഉ​ൾ​പ്പെ​ടെ): അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 2002 ജ​നു​വ​രി ര​ണ്ടി​നു മു​ന്പും 2007 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷ​വും ജ​നി​ച്ച​വ​രാ​ക​രു​ത്. യോ​ഗ്യ​ത: ബി​രു​ദം/​ത​ത്തു​ല്യം.

നേ​വ​ൽ അ​ക്കാ​ദ​മി, ഏ​ഴി​മ​ല: എ​ക്‌​സി​ക്യൂ​ട്ടീ​വ്-​ജ​ന​റ​ൽ സ​ർ​വീ​സ്/​ഹൈ​ഡ്രോ (32 ഒ​ഴി​വ്-​നേ​വ​ൽ വിം​ഗി​ലെ എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​കാ​ർ​ക്കു​ള്ള 6 ഒ​ഴി​വ് ഉ​ൾ​പ്പെ​ടെ): അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കാ​ണ് അ​വ​സ​രം. 2002 ജ​നു​വ​രി ര​ണ്ടി​നു മു​ന്പും 2007 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷ​വും ജ​നി​ച്ച​വ​രാ​ക​രു​ത്. യോ​ഗ്യ​ത: എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം.

എ​യ​ർ ഫോ​ഴ്‌​സ്‌ അ​ക്കാ​ദ​മി, ഹൈ​ദ​രാ​ബാ​ദ്: 219 (എ​ഫ് (പി) ​കോ​ഴ്‌​സ്-​പ്രീ ഫ്ലൈ​യിം​ഗ് (32 ഒ​ഴി​വ്-​എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​യ​ർ വിം​ഗ്) ഉ​ള്ള​വ​ർ​ക്കാ​യി നീ​ക്കി​വ​ച്ച 3 ഒ​ഴി​വ് ഉ​ൾ​പ്പെ​ടെ): പ്രാ​യം: 20-24 (2002 ജ​നു​വ​രി ര​ണ്ടി​നു മു​ന്പും 2006 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷ​വും ജ​നി​ച്ച​വ​രാ​ക​രു​ത്).

കൊ​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ​ക്ക് 26 വ​യ​സു വ​രെ​യാ​കാം. 25ൽ ​താ​ഴെ പ്രാ​യ​മു​ള്ള അ​പേ​ക്ഷ​ക​ർ അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം. യോ​ഗ്യ​ത: ബി​രു​ദം (പ്ല​സ്ടു​വി​നു ഫി​സി​ക്‌​സും മാ​ത്‌​സും പ​ഠി​ച്ച​വ​രാ​ക​ണം) അ​ല്ലെ​ങ്കി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം. മേ​ൽ​പ​റ​ഞ്ഞ മൂ​ന്നു കോ​ഴ്‌​സും 2026 ജ​നു​വ​രി​യി​ൽ തു​ട​ങ്ങും.

ഓ​ഫീ​സേ​ഴ്‌​സ്‌ ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി, ചെ​ന്നൈ: 37-ാം എ​സ്എ​സ്‌​സി (വി​മ​ൻ) (നോ​ൺ ടെ​ക്നി​ക്ക​ൽ) കോ​ഴ്‌​സ് (18 ഒ​ഴി​വ്): അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ അ​പേ​ക്ഷി​ക്കു​ക. 2001 ജ​നു​വ​രി ര​ണ്ടി​നു മു​ന്പും 2007 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷ​വും ജ​നി​ച്ച​വ​രാ​ക​രു​ത്.

ബാ​ധ്യ​ത​ക​ളി​ല്ലാ​ത്ത വി​ധ​വ​ക​ൾ​ക്കും വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: ബി​രു​ദം/​ത​ത്തു​ല്യം. കോ​ഴ്‌​സ് 2026 ഏ​പ്രി​ലി​ൽ തു​ട​ങ്ങും. ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യി​ലെ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​നി​ലേ​ക്കു മാ​ത്ര​മേ സ്ത്രീ​ക​ളെ പ​രി​ഗ​ണി​ക്കൂ. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും.

ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ലേ​ക്കും നേ​വ​ൽ അ​ക്കാ ദ​മി​യി​ലേ​ക്കും അ​പേ​ക്ഷി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ 2026 ജ​നു​വ​രി ഒ​ന്നി​നു മു​ന്പും എ​യ​ർ ഫോ​ഴ്‌​സ് അ​ക്കാ​ദ​മി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 2025 ന​വം​ബ​ർ 13നു ​മു​ന്പും ഓ​ഫീ​സേ​ഴ്‌​സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 2026 ഏ​പ്രി​ൽ ഒ​ന്നി​നു മു​ന്പും യോ​ഗ്യ​താ രേ​ഖ സ​മ​ർ​പ്പി​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ, എ​സ്എ​സ്‌​ബി ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. എ​ഴു​ത്തു​പ​രീ​ക്ഷ​യ്ക്ക് കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും കേ​ന്ദ്ര​മു​ണ്ട്. ഇ​ന്ത്യ​ൻ മി​ലി​റ്റ​റി അ​ക്കാ​ദ​മി, നേ​വ​ൽ അ​ക്കാ​ദ​മി, എ​യ​ർ ഫോ​ഴ്സ് അ​ക്കാ​ഡ​മി എ​ന്നി​വ​യി​ലേ​ക്ക് ഇം​ഗ്ലീ​ഷ്, ജ​ന​റ​ൽ നോ​ള​ജ്, എ​ലി​മെ​ന്‍റ​റി മാ​ത്ത​മാ​റ്റി​ക്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു 100 വീ​തം ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണു പ​രീ​ക്ഷ (ഓ​രോ വി​ഷ​യ ത്തി​നും 2 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യം).

ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യി​ലേ​ക്ക് ഇം​ഗ്ലീ​ഷ്, ജ​ന​റ​ൽ നോ​ള​ജ് വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​രീ​ക്ഷ (100 ചോ​ദ്യം വീ​ത​മു​ള്ള 2 മ​ണി​ക്കൂ​ർ സെ​ഷ​ൻ) ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ളും സി​ല​ബ​സും വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷാ​ഫീ​സ്: 200 രൂ​പ. സ്ത്രീ​ക​ൾ​ക്കും പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കും ഫീ​സി​ല്ല. എ​സ്ബി​ഐ ശാ​ഖ​യി​ലൂ​ടെ​യോ ഓ​ൺ​ലൈ​നാ​യോ ഫീ​സ് അ​ട​യ്ക്കാം.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: www.upsc online.nic.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. നി​ശ്ചി​ത ശാ​രീ​രി​ക യോ​ഗ്യ​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.