ലക്നോയിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 332 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത:
=ടെക്നിക്കൽ ഓഫിസർ (മെഡിക്കൽ, ഒഫ്താൽമോളജി, ഇഎൻടി): ബന്ധപ്പെട്ട വിഷയത്തിൽ ബിഎസ്സി ബിരുദം.
=ടെക്നിഷൻ (റേഡിയോളജി, റേഡിയോ തെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, ഡെന്റൽ, ഡയാലിസിസ്): പ്ലസ് ടു സയൻസ്, ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ, ഒരു വർഷ പരിചയം.
=മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്: മെഡിക്കൽ ലബോറട്ടറി ടെക്നോളജി/മെഡിക്കൽ ലബോറട്ടറി സയൻസിൽ ബിരുദം.
=ജൂണിയർ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്: പ്ലസ് ടു സയൻസ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ.
=ഒടി അസിസ്റ്റന്റ്: ബിഎസ്സി അല്ലെങ്കിൽ പ്ലസ് ടു സയൻസ്, ബന്ധപ്പെട്ട മേഖലയിൽ 5 വർഷ പരിചയം.
=മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ ഗ്രേഡ് II: സോഷ്യൽ വർക്കിൽ പിജി, ജോലിപരിചയം.
=റിസപ്ഷനിസ്റ്റ്: ബിരുദം, ജേർണലിസം/പബ്ലിക് റിലേഷൻസ് പിജി.
=ഫാർമസിസ്റ്റ്: ഫാർമസി ഡിപ്ലോമ, റജിസ്റ്റേർഡ് ഫാർമസിസ്റ്റ്.
=ലൈബ്രേറിയൻ ഗ്രേഡ് II: ബിഎസ്സി, ലൈബ്രറി സയൻസ് ഡിപ്ലോമ,
=അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: ബിരുദം, 5വർഷ പരിചയം. ഉയരം: 170cm, നെഞ്ചളവ്: 81 cm. (വികാസം 4cm), കാഴ്ചശക്തി കണ്ണടയില്ലാതെ 6/12.
=കംപ്യൂട്ടർ പ്രോഗ്രാമർ: കംപ്യൂട്ടർ സയൻസ്/ എൻജിനിയറിംഗ് ബിഇ. ബിടെക്.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.kgmu.org