Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂടുതലായി ദൈവത്തോടും മനുഷ്യരോടും അടുപ്പിക്കും. ഇതായിരിക്കണം നോന്പനുഷ്ഠാനത്തിന്റെ നമ്മുടെ പ്രധാന ലക്ഷ്യം.
ലോകവ്യാപകമായി ആദരിക്കപ്പെടുന്ന വിശുദ്ധനാണ് അസീസിയിലെ ഫ്രാൻസിസ് (1181-1226). സുവിശേഷ ദാരിദ്ര്യം ആശ്ലേഷിച്ചുകൊണ്ട് ലളിതജീവിതം നയിച്ച അദ്ദേഹമാണ് ഫ്രാൻസിസ്കൻ സന്യാസസഭയ്ക്കും രൂപം നൽകിയത്.
ഇറ്റലിയിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച അദ്ദേഹം 24-ാം വയസിൽ സകല സന്പത്തും ഉപേക്ഷിച്ചു താപസജീവിതം തുടങ്ങി. നോന്പുകാലത്ത് അദ്ദേഹം ക്രിസ്തുവിന്റെ മാതൃക സ്വീകരിച്ച് നാല്പതു ദിവസം ഉപവസിക്കുക പതിവായിരുന്നു.
ഒരു നോന്പുകാലത്ത് ഉപവാസത്തിനും പ്രാർഥനയ്ക്കുമായി അദ്ദേഹം പെറുജിയായിലുള്ള ട്രാസിമേനോ തടാകതീരത്തേക്കു പോയി. അപ്പോൾ, അദ്ദേഹത്തിന്റെ കൈവശം ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ആ നോന്പുകാലത്ത് ആ അപ്പത്തിന്റെ ഒരു അംശം മാത്രമേ അദ്ദേഹം ഭക്ഷിച്ചുള്ളൂ. കാരണം, തന്റെ പോഷണത്തിനു ഭക്ഷണത്തേക്കാൾ അദ്ദേഹം ആശ്രയിച്ചതു പ്രാർഥനയിലും ദൈവത്തിന്റെ കൃപയിലുമായിരുന്നു.
വിശുദ്ധ ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം ഉപവാസം എന്നതു വെറും സ്വയം ത്യാഗം മാത്രം ആയിരുന്നില്ല. അതു ദൈവത്തിലുള്ള സന്പൂർണ സമർപ്പണവും ദൈവത്തിലുള്ള ആശ്രയവും ഐക്യപ്പെടലുമായിരുന്നു. നോന്പുകാലത്തിലേക്കു പ്രവേശിച്ചിരിക്കുന്ന നമ്മൾ ഭക്ഷണവും പാനീയവുമൊക്കെ ഉപേക്ഷിച്ചു സ്വയം ത്യാഗത്തിനും തയാറാകാറുണ്ട്. എന്നാൽ, ഭക്ഷണവും മറ്റും ഉപേക്ഷിക്കുന്നതുകൊണ്ടു മാത്രം അതു ശരിക്കുള്ള ഉപവാസമാകില്ല. അങ്ങനെ ചെയ്യുന്നതിനോടൊപ്പം ദൈവത്തിന്റെ സാന്നിധ്യത്തിനു ജീവിതത്തിൽ ഇടം കൊടുക്കുകയും വേണം.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഉപവാസം എന്നു പറയുന്നതു ഭക്ഷണം കഴിക്കാതിരിക്കുന്നതു മാത്രമല്ല, പ്രത്യുത ദൈവത്തോടു നമ്മെ കൂടുതൽ അടുപ്പിക്കുന്ന ആത്മീയശിക്ഷണം കൂടിയായിരിക്കണം. ഈ ആത്മീയ ശിക്ഷണം വഴി നമ്മുടെ ആത്മാവിന്റെ കറകൾ കഴുകി വിശുദ്ധീകരിക്കപ്പെടുകയും നമ്മുടെ ആത്മാവിനു നവജീവൻ ലഭിക്കുകയും ചെയ്യുന്നു.
കറകൾ കഴുകി
ഇസ്രായേൽ ജനതയെ നയിക്കാൻ ദൈവം തെരഞ്ഞെടുത്ത മോശ സീനായ് മലമുകളിൽ "നാല്പതു രാവും നാല്പതു പകലും കർത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവൻ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല'(പുറപ്പാട് 34:28). അപ്പോൾ എന്താണ് മോശയ്ക്കു സംഭവിച്ചത്? മോശയുടെ ആത്മാവിന്റെ കറകൾ കഴുകി വിശുദ്ധീകരിക്കുകപ്പെടുകയും അവൻ തേജോമയനായി മാറുകയും ചെയ്തു.
ദൈവവചനം പറയുന്നു: "ദൈവവുമായി സംസാരിച്ചതിനാൽ തന്റെ മുഖം തേജോമയമായി എന്ന കാര്യം അവൻ അറിഞ്ഞിരുന്നില്ല. അഹോരാത്രം ഇസ്രായേൽ ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതുകണ്ടു' (പുറപ്പാട് 34: 29-30). "മോശയുടെ മുഖം പ്രശോഭിച്ചിരുന്നു' എന്ന് അടുത്തുവരുന്ന വചനത്തിൽ വീണ്ടും പറയുന്നു (34:35).
മോശ ഉപവസിച്ച നാല്പതു രാവും നാല്പതു പകലും കർത്താവിനോടുകൂടെ ചെലവഴിച്ച സമയമായിരുന്നു. നമ്മുടെ ഉപവാസ സമയവും കർത്താവിനോടുകൂടെ ചെലവഴിക്കുന്ന സമയമാകണം. പ്രാർഥനയിലൂടെ അവിടന്നുമായി ആത്മബന്ധം അരക്കിട്ടുറപ്പിക്കുന്ന സമയമാകണം. എങ്കിൽ മാത്രമേ കറകൾ കഴുകി വിശുദ്ധീകരിക്കപ്പെട്ടു നമ്മുടെ മുഖം പ്രകാശിക്കൂ.
പ്രാർഥനയുമായി അവിഭാജ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഉപവാസം. പ്രാർഥനകൂടാതെയുള്ള ഉപവാസം നമ്മുടെ മനഃശക്തിയുടെ ഒരു ലക്ഷണമായി മാത്രമേ കാണാനാകൂ. എന്നാൽ, ഉപവാസം പ്രാർഥനയോടെയാകുന്പോൾ ദൈവത്തിന്റെ കൃപ സ്വീകരിക്കാൻ ഹൃദയം തുറന്നുവരും. തന്മൂലമാണ് വിശുദ്ധ ഫ്രാൻസിസ് സാലസ് ഇപ്രകാരം എഴുതിയത്: "ഉപവാസം പ്രാർഥനയുടെ പോഷണമാണ്.' ഉപവസിക്കുന്പോൾ നമ്മുടെ പ്രാർഥന കൂടുതൽ സജീവമാകും. അതോടൊപ്പം, ഹൃദയം ദൈവത്തിന്റെ സ്വരം സ്വീകരിക്കാൻ കൂടുതൽ സജ്ജമാകുകയും ചെയ്യും.
ഉപവാസം പ്രാർഥനയുടെ പോഷണമാണെങ്കിൽ ഉപവാസം നാം ഫലപ്രദമാക്കേണ്ടേ? ഉപവാസം ഫലപ്രദമാക്കാനുള്ള ഒരു മുഖ്യമാർഗം ഒരു പ്രത്യേക ലക്ഷ്യത്തോടെ ഉപവസിക്കുക എന്നതാണ്. നമ്മുടെ പാപങ്ങൾക്കുള്ള മോചനത്തിനോ ദൈവവുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്താനോ മറ്റുള്ളവരുടെ നന്മയ്ക്കോ എന്നിങ്ങനെ വിവിധ കാര്യങ്ങൾ ലക്ഷ്യംവച്ച് ഉപവസിക്കാനാകും.
ഉപവാസം എങ്ങനെ
ബൈബിളിലെ എസ്രായുടെ പുസ്തകത്തിൽ വായിക്കുന്നതനുസരിച്ച്, എസ്രായും കൂട്ടരും ഉപവാസമനുഷ്ഠിച്ചതു പ്രവാസികളായ യഹൂദർ എസ്രായുടെ നേതൃത്വത്തിൽ ജറുസലേമിലെ ദേവാലയ പുനരുദ്ധാരണത്തിനായി പോയപ്പോൾ ആ യാത്ര വിജയിക്കുന്നതിനായിരുന്നു. "ഞങ്ങൾ ഉപവസിച്ചു ദൈവത്തോടു പ്രാർഥിക്കുകയും അവിടുന്ന് ഞങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്തു'(എബ്രാ 8:23).
ബൈബിളിലെ ദാനിയേൽ "ചാക്കുടുത്തു ചാരം പൂശി ഉപവസിച്ച് ദൈവമായ കർത്താവിനോടു തീക്ഷ്ണമായി പ്രാർഥിച്ചത് (ദാനിയേൽ 9:3) തന്റെ ജനം ദൈവത്തിനെതിരായി പാപം ചെയ്തതിനു പരിഹാരം തേടിയായിരുന്നു. നെഹെമിയ പ്രവാചകൻ "നിലത്തിരുന്നു കരഞ്ഞു ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്തു.'(നെഹെമിയ 1:4). അതു ദൈവജനത്തിന്റെ പാപമോചനത്തിനു വേണ്ടിയായിരുന്നു.
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ ചെയ്യേണ്ട മറ്റൊരു കാര്യം അതു സാധിക്കുന്നിടത്തോളം രഹസ്യത്തിൽ ചെയ്യുക എന്നുള്ളതാണ്. മലയിലെ പ്രസംഗത്തിൽ നമ്മുടെ കർത്താവ് ഉപ്രകാരം പറയുന്നു: "നിങ്ങൾ ഉപവസിക്കുന്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻ വേണ്ടി അവർ മുഖം വികൃതമാക്കുന്നു. എന്നാൽ, നീ ഉപവസിക്കുന്പോൾ അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിനു ശിരസിൽ തൈലം പുരട്ടുകയും മുഖം കഴുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും' (മത്തായി 6:16-18).
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂടുതലായി ദൈവത്തോടും മനുഷ്യരോടും അടുപ്പിക്കും. ഇതായിരിക്കണം നോന്പനുഷ്ഠാനത്തിന്റെ നമ്മുടെ പ്രധാന ലക്ഷ്യം.
ഉപവാസം നമുക്ക് ഒരു ഭാരമായി തോന്നാം. എന്നാൽ, സ്നേഹത്തോടെയാണ് അതു ചെയ്യുന്നതെങ്കിൽ ആ ഭാരം വേഗം ലഘുവായി മാറും. എന്നു മാത്രമല്ല, അതു നമ്മുടെ ഹൃദയസന്തോഷത്തിനും ഏറെ ആഴമുള്ള ആധ്യാത്മിക നവീകരണത്തിനും വഴി തെളിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കുന്പോഴാണ് നമ്മുടെ മുഖം തേജോമയമാകുക.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് ന
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
കൈയിലെടുക്കുന്ന കനൽക്കട്ട
അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (1756-1836). സന്പന്നമായ ഒരു കുടുംബ
കണ്ണാടിയിൽ കണ്ട ജീവിതം
1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യ
ആത്മാവിനെ അനുദിനം പൊതിയേണ്ട വസ്ത്രം
കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്
ആർച്ചിംബോൾഡോയുടെ പോർട്രേറ്റുകൾ
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജുസേപ്പേ ആർച്ചിംബോൾദോ (1527-1593). മിലാനിൽ
ശരിയായ മുറിയിലെ സന്തോഷം
ലോകമെന്പാടുമുള്ള വായനക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാർട്ടൂൺ കോമിക് സ്ട്രിപ്പാണ് പീനട്സ്. ചാൾസ് എം. ഫുൾസ് (1922-2000) എന്ന
ലോകത്തിന്റെ കണ്ണീർ ഒപ്പുന്നതിനു തുല്യം
2007ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ട ഒരു ധീരവനിതയാണ് ഐറീന സെൻഡ്ലർ. എങ്കിലും, നൊബേൽ

ലാബിറിന്തുകളിൽനിന്നു പുറത്തു കടക്കാൻ
ലോകപ്രശസ്തനായ ഒരു സ്പാനിഷ് സാഹിത്യകാരനാണ് ജോർജ് ലൂയിസ് ബോർഹസ് (1899-1986). അർജന്റീനയിലെ ബ്യൂണസ് ഐറസിൽ ജനിച്ച അദ്
ക്ലോപ്മൻ ഡയമണ്ടിന്റെ ശാപം
വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്രചെയ്യുന്ന രണ്ട് വ്യക്തികൾ. അവരിലൊരാൾ ധനാഢ്യയായ ഒരു സ്ത്രീയായിരുന്നു. മറ്റെയാൾ ഒരു
അപൂർണതകളിലെ വിജയം...
2023ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ പ്രസിദ്ധനായ നോവലിസ്റ്റും നാടകകൃത്തും കവിയും ഉപന്യാസകാരനുമൊക്കെയാണ് ജോൺ
ദൈവത്തെ തേടിയിറങ്ങുന്ന ആത്മാവ്
സിന്ധിഭാഷയിലെ ഏറ്റവും പ്രമുഖനായ കവിയായി അറിയപ്പെടുന്നയാളാണ് ഷാ അബ്ദുൾ ലത്തിഫ് ബിറ്റായ് (1689-1752). ഒരു സൂഫി മിസ്റ്റി
ഒളിഞ്ഞുകിടക്കുന്ന രത്നങ്ങൾ
ചൈനയിലെ ക്വിംഗ് രാജവംശത്തിന്റെ ഭരണകാലത്തു ജീവിച്ചിരുന്ന ഒരു കഥാകാരനായിരുന്നു പു സോംഗ്ലിംഗ് (1640-1715). പണ്ഡിതനായി
സ്വയം മറന്നും സ്നേഹിച്ച കീയു
സ്വന്തക്കാരെയും മറ്റുള്ളവരെയുമൊക്കെ സ്നേഹിക്കുന്നു എന്നു പറയാൻ എളുപ്പമാണ്. എന്നാൽ, അതു പ്രകടമാക്കേണ്ടിവരുന്പോഴാ
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
ദൈവഭവനം നിർമിക്കേണ്ട വിധം
പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു റബ്ബിയാണ് സൈമൺ ജേക്കബ്സൺ. 1956ൽ അമേരിക്കയിലെ ബ്രുക്ക്ലിനിൽ ജനിച്ച അദ്ദേഹത്തിന്റെ പ്ര
ദൈവത്തിന്റെ കുതിരവണ്ടിയിൽ..
നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സ
എല്ലാ രീതിയിലും സന്പന്നരാകാൻ
കഥയിലെ ദരിദ്രനായ വ്യക്തിക്കു ചെയ്തുകൊടുത്ത എല്ലാ സഹായങ്ങളെക്കുറിച്ചും ധനികൻ അയാളോടു പറഞ്ഞിരുന്നില്ല. അയാൾക്കു
Latest News
ഇടുക്കിയിൽ ജീപ്പ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
എന്പുരാൻ വിഷയം: പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യ ഏകപ്രതി; കുറ്റപത്രം ഇന്ന് സമര്പ്പിക്കും
ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
തകര്ന്നടിഞ്ഞ് മ്യാന്മര്; മരണസംഖ്യ 1000 കടന്നു; 2000 പേര് ചികിത്സയിൽ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top