സ​മ​യം പു​തു​വ​ർ​ഷ നാ​ണ​യം
അ​മേ​രി​ക്ക​ൻ സാ​ഹി​ത്യ​കാ​ര​നാ​യ വാ​ഷിം​ഗ്ട​ൺ എ​ർ​വിം​ഗി​ന്‍റെ (1783-1859) പ്ര​സി​ദ്ധ​മാ​യ ഒ​രു ചെ​റു​ക​ഥ​യാ​ണ് ദ ​ഡെ​വി​ൾ ആ​ൻ​ഡ് ടോം ​വാ​ക്ക​ർ. അ​മേ​രി​ക്ക​യി​ലെ ന്യൂ ​ഇം​ഗ്ല​ണ്ട് പ്ര​ദേ​ശ​ത്ത് 1727ലാ​ണ് ക​ഥ തു​ട​ങ്ങു​ന്ന​ത്. ക​ഥാ​നാ​യ​ക​നാ​യ ടോം ​വാ​ക്ക​ർ അ​റു പി​ശു​ക്ക​നാ​ണ്. അ​യാ​ളു​ടെ ഭാ​ര്യ​യാ​ക​ട്ടെ വാ​ക്ക​റെ ക​ട​ത്തി​വെ​ട്ടു​ന്ന അ​റു പി​ശു​ക്കി​യും. ര​ണ്ടു​പേ​ർ​ക്കും ജീ​വി​ത​ത്തി​ൽ ഒ​രു ആ​ഗ്ര​ഹം മാ​ത്ര​മേ​യു​ള്ളൂ - ആ​വോ​ളം പ​ണം സ​ന്പാ​ദി​ക്കു​ക.

അ​ങ്ങ​നെ​യി​രി​ക്കു​ന്പോ​ഴാ​ണ് ഒ​രു ദി​വ​സം ഒ​രു ച​തു​പ്പു പ്ര​ദേ​ശ​ത്തു​വ​ച്ച് വാ​ക്ക​ർ പി​ശാ​ചി​നെ ക​ണ്ടു​മു​ട്ടു​ന്ന​ത്. വാ​ക്ക​ർ ഒ​രു ദു​രാ​ഗ്ര​ഹി​യും അ​ത്യാ​ഗ്ര​ഹി​യു​മാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്ന പി​ശാ​ച് താ​ൻ ഒ​രു നി​ധി സൂ​ക്ഷി​ക്കു​ന്ന കാ​ര്യം വാ​ക്ക​റെ അ​റി​യി​ച്ചു. ആ ​നി​ധി വാ​ക്ക​ർ​ക്കു ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്നു പി​ശാ​ച്. എ​ന്നാ​ൽ, അ​തി​നു ചി​ല നി​ബ​ന്ധ​ന​ക​ളു​ണ്ടാ​യി​രു​ന്നു. അ​തി​ലൊ​ന്ന്, വാ​ക്ക​ർ ത​ന്‍റെ ആ​ത്മാ​വി​നെ പി​ശാ​ചി​നു ന​ൽ​ക​ണ​മെ​ന്നു​ള്ള​താ​യി​രു​ന്നു.

ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വാ​ക്ക​ർ​ക്ക് അ​പ്പോ​ൾ ക​ഴി​ഞ്ഞി​ല്ല. അ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഭാ​ര്യ​യോ​ട് വി​വ​രം പ​റ​ഞ്ഞു. ത​ന്‍റെ ആ​ത്മാ​വ് മാ​ത്ര​മ​ല്ല പി​ശാ​ച് ചോ​ദി​ക്കു​ന്ന​തെ​ന്തും കൊ​ടു​ക്കാ​ൻ ആ ​സ്ത്രീ ത​യാ​റാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് അ​ടു​ത്ത​ദി​വ​സം ആ ​നി​ധി ത​നി​ക്കു മാ​ത്ര​മാ​യി സ​ന്പാ​ദി​ക്കാ​ൻ ആ ​സ്ത്രീ പി​ശാ​ചി​ന്‍റെ വാ​സ​സ്ഥ​ല​മാ​യി​രു​ന്ന ച​തു​പ്പു​പ്ര​ദേ​ശ​ത്തേ​ക്കു പോ​യ​ത്.

എ​ന്നാ​ൽ, ആ ​സ്ത്രീ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യി​ല്ല. പി​ശാ​ച് ആ ​സ്ത്രീ​യെ എ​വി​ടേ​ക്കോ കൊ​ണ്ടു​പോ​യ​ത്രേ. പി​ന്നീ​ട്, വാ​ക്ക​ർ പി​ശാ​ചി​നെ വീ​ണ്ടും ക​ണ്ടു​മു​ട്ടു​ക​യും പി​ശാ​ച് മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ച്ച് നി​ധി കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. ആ ​നി​ബ​ന്ധ​ന​ക​ളി​ലൊ​ന്ന്, നി​ധി ഉ​പ​യോ​ഗി​ച്ച് വാ​ക്ക​ർ അ​മി​ത പ​ലി​ശ​യ്ക്കു പ​ണം ക​ടം​കൊ​ടു​ത്തു ലാ​ഭ​മു​ണ്ടാ​ക്ക​ണ​മെ​ന്നു​ള്ള​താ​യി​രു​ന്നു. വാ​ക്ക​റി​ന് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട ഒ​രു നി​ബ​ന്ധ​ന​യാ​യി​രു​ന്നു ഇ​ത്.

പി​ശാ​ച് ന​ൽ​കി​യ നി​ധി ഉ​പ​യോ​ഗി​ച്ച് പ​ണം അ​മി​ത​പ​ലി​ശ​യ്ക്ക് കൊ​ട‌ം കൊ​ടു​ത്തു വാ​ക്ക​ർ വ​ലി​യ ധ​ന​വാ​നാ​യി. എ​ന്നാ​ൽ, പി​ശാ​ചി​ൽ​നി​ന്നു മോ​ച​നം നേ​ടാ​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ൽ വാ​ക്ക​ർ ത​ന്‍റെ അ​വ​സാ​ന​കാ​ല​ത്തു പ​ള്ളി​യി​ൽ സ്ഥി​ര​മാ​യി പോ​കാ​ൻ തു​ട​ങ്ങി. പ​ക്ഷേ, അ​യാ​ൾ​ക്കു മാ​ന​സാ​ന്ത​ര​പ്പെ​ടാ​ൻ അ​വ​സ​രം ന​ൽ​കാ​തെ പി​ശാ​ച് വ​ന്ന് അ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തോ​ടെ​യാ​ണ് ക​ഥ അ​വ​സാ​നി​ക്കു​ന്ന​ത്.

വാ​ക്ക​ർ​ക്കു സം​ഭ​വി​ച്ച​ത്

വാ​ക്ക​റി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്താ​ണു സം​ഭ​വി​ച്ച​ത്? ദൈ​വം അ​യാ​ൾ​ക്ക് ന​ൽ​കി​യ സ​മ​യ​വും ആ​യു​സും ജീ​വി​ത​ത്തി​ലെ അ​തി​സു​പ്ര​ധാ​ന​മാ​യ കാ​ര്യം മ​റ​ന്നു ധ​ന​സ​ന്പാ​ദ​ന​ത്തി​നു വേ​ണ്ടി മാ​ത്ര​മാ​യി അ​യാ​ൾ ചെ​ല​വ​ഴി​ച്ചു. ഈ​ലോ​ക ജീ​വി​ത​ത്തി​നു ശേ​ഷം മ​റ്റൊ​രു ജ‌ീ​വി​ത​മു​ണ്ടെ​ന്ന​ത് അ​യാ​ൾ മ​റ​ന്നു. അ​വ​സാ​നം അ​തേ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും ഏ​റെ വൈ​കി​പ്പോ​യി​രു​ന്നു. ലോ​കം മു​ഴു​വ​ൻ നേ​ടി​യാ​ലും നി​ന്‍റെ ആ​ത്മാ​വ് ന​ശി​ച്ചാ​ൽ എ​ന്തു ഫ​ലം? എ​ന്ന് ദൈ​വ​പു​ത്ര​നാ​യ ഈ​ശോ ചോ​ദി​ച്ച ചോ​ദ്യം വാ​ക്ക​ർ വി​സ്മ​രി​ച്ചു​പോ​യി​രു​ന്നു.

2024 ഡി​സം​ബ​ർ 31ന് ​അ​ർ​ധ​രാ​ത്രി​ക്കു പ​ന്ത്ര‌​ണ്ടു മ​ണി അ​ടി​ക്കു​ന്പോ​ൾ നാം ​പു​തി​യൊ​രു വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കും. എ​ന്താ​യി​രി​ക്കും പു​തി​യ വ​ർ​ഷ​ത്തി​ൽ ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ല​ഭി​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ ദാ​നം? ആ ​ദാ​നം സ​മ​യ​മാ​ണ്. എ​ന്നാ​ൽ, ദൈ​വം ന​മു​ക്കു ന​ൽ​കു​ന്ന സ​മ​യ​ത്തി​ന്‍റെ ദൈ​ർ​ഘ്യം എ​ത്ര​യാ​യി​രി​ക്കും എ​ന്ന​റി​യാ​ൻ ഒ​രു മാ​ർ​ഗ​വു​മി​ല്ല. ചി​ല​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത് ഒ​രു നി​മി​ഷം മാ​ത്ര​മേ നീ​ണ്ടു​നി​ൽ​ക്കൂ എ​ന്നു​വ​രാം. എ​ന്നാ​ൽ, മ​റ്റ് അ​നേ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​തു​വ​ർ​ഷം മു​ഴു​വ​നും അ​തി​ന​പ്പു​റ​വു​മാ​യി​രി​ക്കും.

ന​മു​ക്കു ല​ഭി​ക്കു​ന്ന സ​മ​യ​ത്തി​നു വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും ന​മു​ക്കു ല​ഭ്യ​മാ​യ സ​മ​യം നാം ​എ​ങ്ങ​നെ വി​നി​യോ​ഗി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം. അ​മേ​രി​ക്ക​ൻ ക​വി​യാ​യി​രു​ന്ന കാ​ൾ സാ​ൻ​ഡ് ബ​ർ​ഗ് (1878-1967) ഇ​പ്ര​കാ​രം എ​ഴു​തി: ""സ​മ​യ​മാ​ണ് നി​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ നാ​ണ​യം. നി​ന​ക്കു​ള്ള ഏ​ക നാ​ണ​യ​മാ​ണ​ത്. ആ ​നാ​ണ​യം എ​ങ്ങ​നെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് നി​ന​ക്കു മാ​ത്ര​മേ തീ​രു​മാ​നി​ക്കാ​നാ​കൂ.''

ടോം ​വാ​ക്ക​ർ ത​ന്‍റെ നാ​ണ​യം മു​ഴു​വ​ൻ ധ​ന​സ​ന്പാ​ദ​ന​ത്തി​നു ചെ​ല​വ​ഴി​ച്ചു. അ​ത് അ​യാ​ളു​ടെ നാ​ശ​ത്തി​ലേ​ക്കു വ​ഴി​തെ​ളി​ക്കു​ക​യും ചെ​യ്തു. ക്രി​സ്തു പ​റ​യു​ന്നു: ""ഭൂ​മി​യി​ൽ നി​ക്ഷേ​പം ക​രു​തി​വ​യ്ക്ക​രു​ത്. തു​രു​ന്പും കീ​ട​ങ്ങ​ളും അ​വ ന​ശി​പ്പി​ക്കും. ക​ള്ള​ന്മാ​ർ തു​ര​ന്നു മോ​ഷ്ടി​ക്കും. എ​ന്നാ​ൽ, സ്വ​ർ​ഗ​ത്തി​ൽ നി​ങ്ങ​ൾ​ക്കാ​യി നി​ക്ഷേ​പ​ങ്ങ​ൾ ക​രു​തി​വ​യ്ക്കു​ക. അ​വി​ടെ തു​രു​ന്പും കീ​ട​ങ്ങ​ളും അ​വ ന​ശി​പ്പി​ക്കു​ക​യി​ല്ല. ക​ള്ള​ന്മാ​ർ മോ​ഷ്ടി​ക്കു​ക​യു​മി​ല്ല. നി​ങ്ങ​ളു​ടെ നി​ക്ഷേ​പം എ​വി​ടെ​യാ​യി​രി​ക്കു​ന്നു​വോ അ​വി​ടെ​യാ​യി​രി​ക്കും നി​ങ്ങ​ളു​ടെ ഹൃ​ദ​യ​വും.'' (മ​ത്താ 6:19-21).

എ​വി​ടെ​യാ​ണ് ഹൃ​ദ​യം

എ​വി​ടെ​യാ​ണ് ന​മ്മു​ടെ ഹൃ​ദ​യം? എ​വി​ടെ​യാ​ണ് നി​ക്ഷേ​പം? നാം ​പു​തു​വ​ർ​ഷ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ ന​മ്മു​ടെ ചി​ന്ത​ക​ൾ ഭൗ​തി​ക ധ​ന​സ​ന്പാ​ദ​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന​താ​യി​രി​ക്ക​രു​ത്. അ​വ ആ​ധ്യാ​ത്മി​ക ധ​ന​സ​ന്പാ​ദ​ന​ത്തി​ൽ​ക്കൂ​ടി ഏ​റെ ശ്ര​ദ്ധ​വ​യ്ക്കു​ന്ന​താ​യി​രി​ക്ക​ണം. എ​ങ്ങ​നെ​യാ​ണ് ആ​ധ്യാ​ത്മി​ക ധ​ന​സ​ന്പാ​ദ​നം സാ​ധ്യ​മാ​കു​ക? അ​തി​നു പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വ​വു​മാ​യി ദൃ​ഢ​മാ​യ ഒ​രു ബ​ന്ധം ഉ​ണ്ടാ​ക​ണം. ആ ​ബ​ന്ധം കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​ൻ ദി​വ​സ​വും ദൈ​വ​വ​ച​നം വാ​യി​ച്ച് അ​തു ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണം.​അ​ങ്ങ​നെ ചെ​യ്യു​ന്പോ​ഴാ​ണ് നാം ​സ​ഹോ​ദ​ര​സ്നേ​ഹ​വും ക​രു​ണ​യും ഉ​ദാ​ര​മ​ന​സ്ക​ത​യും ക്ഷ​മ​യും ദീ​നാ​നു​ക​ന്പ​യു​മൊ​ക്കെ ഉ​ള്ള​വ​രാ​യി മാ​റു​ന്ന​ത്. അ​തു​വ​ഴി സാ​ധി​ക്കു​ന്ന​താ​ക​ട്ടെ അ​റി​യാ​തെ​യു​ള്ള ആ​ധ്യാ​ത്മി​ക ധ​ന​സ​ന്പാ​ദ​ന​വും.

ടോം ​വാ​ക്ക​റു​ടെ ക​ഥ വാ​യി​ച്ച​പ്പോ​ൾ ചി​ല​രെ​ങ്കി​ലും ജ​ർ​മ​ൻ സാ​ഹി​ത്യ​കാ​ര​നാ​യ റെ​യ്ഥെ​യു​ടെ ഫോ​സ്റ്റ​സി​ന്‍റെ ക​ഥ ഓ​ർ​മി​ച്ചു​കാ​ണും. ര​ണ്ടു ഭാ​ഗ​മാ​യി എ​ഴു​ത​പ്പെ​ട്ട ഈ ​നാ​ട​ക​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം ഫോ​സ്റ്റ​സ് ആ​ണ്. ഫെ​സ്റ്റ​സും പി​ശാ​ചു​മാ​യി ഒ​രു ഉ​ട​ന്പ​ടി​യു​ണ്ടാ​ക്കി. എ​ന്നാ​ൽ, വാ​ക്ക​റെ​പ്പോ​ലെ ധ​ന​സ​ന്പാ​ദ​ന​മാ​യി​രു​ന്നി​ല്ല അ​യാ​ളു​ടെ ല​ക്ഷ്യം. അ​യാ​ൾ​ക്കു​വേ​ണ്ടി​യി​രു​ന്ന​ത് അ​ന​ന്ത​മാ​യ അ​റി​വും കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ​ക്തി​യു​മൊ​ക്കെ​യാ​യി​രു​ന്നു. അ​യാ​ളും ത​ന്‍റെ ആ​ത്മാ​വി​നെ പി​ശാ​ചി​നു തീ‌​റെ​ഴു​തി​ക്കൊ​ടു​ത്തി​ട്ടാ​ണ് ഇ​തൊ​ക്കെ നേ​ടി​യെ​ടു​ത്ത​ത്.

എ​ന്നാ​ൽ, വാ​ക്ക​റു​ടെ ക​ഥ അ​വ​സാ​നി​ക്കു​ന്ന​ത് അ​യാ​ളു​ടെ ആ​ത്മാ​വി​നെ ന​ഷ്ട​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണെ​ങ്കി​ൽ ഫോ​സ്റ്റ​സി​ന്‍റെ കാ​ര്യ​ത്തി​ൽ അ​യാ​ൾ​ക്ക് പ​ശ്ചാ​ത്ത​പി​ക്കാ​നും പി​ശാ​ചി​ന്‍റെ പി​ടി​യി​ൽ​നി​ന്നു മോ​ചി​ത​നാ​കാ​നും സാ​ധി​ക്കു​ന്നു​ണ്ട്. അ​തു സാ​ധി​ക്കു​ന്ന​താ​ക​ട്ടെ ദൈ​വ​ക​രു​ണ​യു​ടെ കു​ട​ക്കീ​ഴി​ലും.
നാ​മാ​രെ​ങ്കി​ലും ആ​ധ്യാ​ത്മി​ക ധ​ന​സ​ന്പാ​ദ​നം മ​റ​ന്നു ഭൗ​തി​ക​സ​ന്പ​ത്തി​ന്‍റെ​യും ലോ​ക​സു​ഖ​ങ്ങ​ളു​ടെ​യു​മൊ​ക്കെ പി​ന്നാ​ലെ പോ​കു​ന്ന​വ​രാ​ണെ​ങ്കി​ൽ അ​തി​ൽ​നി​ന്നു മോ​ച​നം നേ​ടാ​നാ​കു​മെ​ന്നു ഫോ​സ്റ്റ​സി​ന്‍റെ ക​ഥ ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു. ആ ​മോ​ച​ന​ത്തി​നു​ള്ള വ​ഴി​യാ​ക​ട്ടെ പ​ശ്ചാ​ത്താ​പ​വും പ്രാ​യ​ശ്ചി​ത്ത​വും.

ന​വ​വ​ർ​ഷ​ത്തി​ലേ​ക്കു നാം ​ക​ട​ക്കു​ന്പോ​ൾ ന​മ്മു​ടെ ക​ഴി​ഞ്ഞ​കാ​ല ജീ​വി​ത​ത്തി​ലെ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് പ​ശ്ചാ​ത്ത​പി​ച്ച് ദൈ​വ​ത്തോ​ടു ന​മു​ക്കു മാ​പ്പി​ര​ക്കാം. അ​തോ​ടൊ​പ്പം ദൈ​വ​ത്തോ​ടൊ​പ്പം ന​ട​ന്നു​കൊ​ണ്ട് ആ​ധ്യാ​ത്മി​ക ധ​ന​സ​ന്പാ​ദ​ന​ത്തി​നു ന​മു​ക്കു ഊ​ന്ന​ൽ ന​ൽ​കാം. അ​പ്പോ​ൾ, ന​മു​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന സ​മ​യം എ​ന്ന നാ​ണ​യം ന​ന്നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​വ​രാ​യി മാ​റും. എ​ല്ലാ​വ​ർ​ക്കും ന​വ​വ​ത്സ​ര​ത്തി​ന്‍റെ മം​ഗ​ളാ​ശം​സ​ക​ൾ!

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ