ഞങ്ങൾ എങ്ങനെ വീട്ടിൽ പോകും?
ക്രി​സ്റ്റീ​ന ജോ​സ​ഫ് , സ്റ്റാ​ൻ​ഡേ​ർ​ഡ് 10 ഇ,
സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ,
കു​റ​വി​ല​ങ്ങാ​ട്
കു​റ​വി​ല​ങ്ങാ​ട്: പ​ട്ടി​ത്താ​ന​ത്തു​നി​ന്ന് കു​റ​വി​ല​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന അ​ന​വ​ധി സ്കൂൾ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ക്ലേ​ശം അ​ധി​കാ​രി​ക​ൾ കണ്ടില്ല െന്നു നടിക്കുന്നു. 4.30ന് ​സ്കൂ​ളി​ൽ​നി​ന്നി​റ​ങ്ങു​ന്ന കുട്ടികൾ മി​ക്ക​വാ​റും ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ബാ​ഗും​പേ​റി വ​ഴി​യി​ൽ നി​ൽ​ക്കേ​ണ്ടി​വ​രു​ന്നു. വൈ​കി​വ​രു​ന്ന ബ​സി​ൽ തി​ങ്ങി​നി​റ​ഞ്ഞ് പെ​ണ്‍കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്നു. കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ബ​സ് ഇ​ല്ലാ​ത്ത​തു​മൂ​ലം സ​ന്ധ്യസ​മ​യ​ത്താ​ണ് ഞ​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​ത്.

വൈ​കി​യ ചി​ല ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ളി​ൽനി​ന്നു പ്ര​ത്യേ​ക വ​ണ്ടി വി​ളി​ച്ചു ഞ​ങ്ങ​ളെ കൊ​ണ്ടു​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​റൂ​ട്ടി​ലേ​ക്ക് പ്രൈ​വ​റ്റ് ബ​സ് ഇ​ല്ല​ താ​നും. കു​റ​വി​ല​ങ്ങാ​ട്, കു​ര്യ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഈ ​ദു​രി​തം.

ആ​യി​ര​ത്തി​ൽ​പ​രം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഞ​ങ്ങ​ളു​ടെ വി​ദ്യാ​ല​യ​ത്തി​നു മു​ന്നി​ൽ സീ​ബ്രാ​ലൈ​നും പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് റോ​ഡ് ക്രോ​സ് ചെ​യ്യുന്നതാണ് മറ്റൊരു തലവേദന. ഇ​തി​ന​കം​ത​ന്നെ കു​ട്ടി​ക​ൾ​ക്ക് പ​ല അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​. പ​ല പ​രാ​തി​ക​ൾ മേ​ല​ധി​കാ​രി​ക​ൾ​ക്ക് ന​ല്കി​യി​ട്ടും ഇ​ന്നേ​വ​രെ യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
student reports contact address