മ്മ്ടെ കള്യാ ഇത് !
യു.​എം. സ​ഹ്‌വ
സൊ​ക്കോ​ര്‍സോ കോ​ണ്‍വ​ന്‍റ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ള്‍,
മാ​ള
മ​നു​ഷ്യ രാ​ശി​യെ ഒ​രു പ​ന്തി​ന് മു​ന്നി​ല്‍ ഒ​ന്നി​പ്പി​ച്ച , കാ​യി​ക ലോ​ക​ത്തി​ന് മ​ഹ​ത്താ​യ ക​യ്യൊ​പ്പ് പ​തി​ച്ച ഒ​രു വി​നോ​ദ​മാ​ണ് കാ​ല്‍പ​ന്തു​ക​ളി എ​ന്ന ഫു​ട്‌​ബോ​ള്‍. ഓ​രോ ക​ളി​യു​ടെ​യും ഭം​ഗി, ക​ളി​ക്കു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും ഒ​രു​മ, പ​ര​സ്പ​ര​ധാ​ര​ണ , ബു​ദ്ധി​ശ​ക്തി എ​ന്നീ ശേ​ഷി​ക​ളെ പു​റ​ത്തു കൊ​ണ്ടു​വ​രു​ന്നു എ​ന്ന​തി​ലാ​ണ്.

ലോ​ക​ക​പ്പ് ന​ടക്കുന്പോൾ എ​വി​ടെ​യും കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വം തന്നെ. ഫു​ട്‌​ബോ​ളി​നെ നെ​ഞ്ചി​ലേ​റ്റി​യ ഓ​രോ​രു​ത്ത​ര്‍ക്കും ഞെ​ര​മ്പി​ലോ​ടു​ന്ന ചോ​ര​യാ​ണ് ഫു​ട്‌​ബോ​ള്‍. 1930 - ല്‍ ​ഉ​റേ​ഗ്വ​യി​ലാ​ണ് ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ന​ട​ന്ന​ത്. അ​ന്ന് അർജന്‍റീനയെ തോ​ല്‍പ്പി​ച്ച് ആ​തി​ഥേ​യ​രാ​യ ഉ​റുഗ്വെ കി​രീ​ട​മ​ണി​ഞ്ഞു. ഫിഫ എ​ന്ന സം​ഘ​ട​ന​യ്ക്കാ​ണ് ഫു​ട്‌​ബോ​ളി​ന്‍റെ ന​ട​ത്തി​പ്പ് അ​വ​കാ​ശം.

കാ​ല്‍പ​ന്തു​ക​ളി ലോ​ക​ത്തി​ന് ധാ​രാ​ളം പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ചു. ഓ​രോ നാ​ലു വ​ര്‍ഷ​ത്തി​ന്‍റെ കാ​ത്തി​രി​പ്പി​നു ശേ​ഷം ലോ​ക​ക​പ്പ് എത്തു​മ്പോ​ള്‍ ത​ന്‍റെ ഇ​ഷ്ട ടീം ​വി​ജ​യി​ക്കു​മോ ഇല്ലയോ എ​ന്ന ആ​ശ​ങ്ക​യി​ലും ആ​കാം​ക്ഷ​യി​ലു​മാ​ണ് ഓ​രോ ഫു​ട്‌​ബോ​ള്‍ പ്രേ​മി​യും . ഏ​തൊ​രു പ്രാ​യ​ക്കാ​ര​നും ഹ​രം കൊ​ള്ളി​ക്കു​ന്ന ഒ​രു വി​നോ​ദ​മാ​ണ് ഫു​ട്‌​ബോ​ള്‍ .

പെ​ലെ, മാ​റ​ഡോ​ണ എ​ന്നി​വ​ര്‍ ഫു​ട്‌​ബോ​ള്‍ ജീ​വി​ത​ത്തി​ല്‍ ലോ​ക​ത്തി​നു മ​റ​ക്കാ​ന ്‍ ക​ഴി​യാ​ത്ത ച​രി​ത്രം സൃ​ഷ്ടി​ച്ച​വ​രാ​ണ് . ല​യ​ണ​ല്‍ മെ​സി, റൊ​ണാ​ള്‍ഡി​ഞ്ഞോ, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ തു​ട​ങ്ങി നെ​യ്മ​ര്‍, ഗ്രീ​സ്മാ​ന്‍ .. അങ്ങനെ നീളുകയാണ് ​ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ളെ ഹ​രം കൊ​ള്ളി​ച്ചവരുടെ പട്ടിക. യാ​തൊ​രു പ​രി​ച​യ​മി​ല്ലാ​ത്ത ഈ ​പ്ര​തി​ഭ​ക​ളെ ഫു​ട്‌​ബോ​ളി​ലെ പ്ര​ക​ട​നം മാ​ത്രം ക​ണ്ട് അ​ന്യ​ദേ​ശ​ക്കാ​രാ​യ ന​മ്മ​ള്‍ വ​രെ നെ​ഞ്ചി​ലേ​റ്റു​ന്നു. ഈ ​ഫു​ട്‌​ബോ​ള്‍ സൗ​ഹൃ​ദം രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​നും കാ​ര​ണ​മാ​കു​ന്നു.

ലോ​ക​മാ​രാ​ധി​ക്കു​ന്ന അ​ര്‍ജ​ന്‍റീ​ന എ​ന്ന ക​പ്പ​ലി​ലെ ക​പ്പി​ത്താ​നെ​ന്ന് ല​യ​ണ​ല്‍ മെ​സി​യെ വി​ശേ​ഷി​പ്പി​ക്കാം. ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്ന് അ​ധ്വാ​ന​ത്തി​ലൂ​ടെ കു​തി​ച്ചു​പൊ​ങ്ങി​യ നെ​യ്മ​റും ക്രിസ്റ്റ്യാനോ റൊ​ണാ​ള്‍ഡോ​യും ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍ നെ​ഞ്ചി​ലേ​റ്റി ആ​രാ​ധി​ക്കു​ന്നു.
ഈ ലോകക​പ്പി​ലെ വി​ജ​യി​ക​ള്‍ ആ​രാ​വു​മെ​ന്ന് ഓ​രോ​രു​ത്ത​രും നെ​ഞ്ചി​ടി​പ്പോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഒ​രു മോ​ഹം മാ​ത്രം ഇ​നി​യും ബാ​ക്കി​യാ​വു​ന്നു, ഇ​ന്ത്യ​ക്ക് എ​ന്നാ​ണ് ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കാ​നാ​വു​ക, ന​ട​ക്കും.​ഒ​ന്നും ത​ന്നെ അ​സാ​ധ്യ​മാ​യി​ല്ല!
student reports contact address