ജ​ർ​മ​നി​യു​ടെ മാ​നം​കാ​ത്ത ക്രൂ​സ്
ഗൗ​തം​കൃ​ഷ്ണ
10, ഇ​
സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സ് വെ​ള്ള​രി​ക്കു​ണ്ട്, കാ​സ​ർ​ഗോ​ഡ്
ഈ ​ലോ​ക​ക​പ്പി​ലെ എ​ന്‍റെ ഇ​ഷ്ട​താ​ര​മാ​ണ് ടോ​ണി ക്രൂ​സ്. വ​ലി​യ വാ​ക്കു​ക​ളോ നാ​ട്യ​ങ്ങ​ളോ ഇ​ല്ലാ​തെ സു​ന്ദ​ര​മാ​യാ​ണ് ക്രൂ​സ് ക​ളി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് ഘ​ട്ട​ങ്ങ​ളി​ൽ നി​ന്ന് പു​രോ​ഗ​മി​ക്കു​ന്ന ഓ​രോ അ​വ​സ​ര​ത്തി​ലും ജ​ർ​മ​നി​ക്ക് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ക്രൂ​സി​നു ക​ഴി​ഞ്ഞി​രു​ന്നു. സോ​ച്ചി​യി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ സ്വീ​ഡ​നെ​തി​രേ ക​ളി​ക്കു​മ്പോ​ൾ ജ​ർ​മ​ൻ ആ​രാ​ധ​ക​ർ നി​രാ​ശ​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്ന​ല്ലോ ക്രൂ​സി​ന്‍റെ മു​ന്നേ​റ്റം. ഒ​ടു​വി​ൽ അ​വ​സാ​ന​മി​നി​റ്റ് വി​ജ​യ​വും. ആ ​ഫ്രീ​കി​ക്കി​ന് ലോ​ക​നി​ല​വാ​ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഏ​വ​രും വി​ല​യി​രു​ത്തി​യ​ത്. കോ​ച്ച് യോവാകിം ​ലോ ത​ന്‍റെ സ്റ്റാ​ർ പ്ലെ​യ​റാ​യി ക്രൂ​സി​നെ ക​ണ്ട​തി​ൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല.സ്പാ​നി​ഷ് ക്ല​ബ് റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ മി​ഡ്ഫീ​ൽ​ഡ​റാ​യ ക്രൂ​സ് മു​മ്പ് പ​ല​ത​വ​ണ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ പാ​സു​ക​ളും ഗെ​യിം പ്ലാ​ൻ വാ​യി​ച്ചെ​ടു​ക്കാ​നുള്ള ക​ഴി​വു​മാ​ണ് ക്രൂ​സി​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. ജ​ർ​മ​ൻ ദേ​ശീ​യ ടീ​മി​നും സ്പാ​നി​ഷ് ക്ല​ബ് റ​യ​ൽ മാ​ഡ്രി​ഡി​നും വേ​ണ്ടി ക​ളി​ക്കു​ന്ന ഫു​ട്ബോ​ൾ താ​ര​മാ​ണ് ടോ​ണി ക്രൂ​സ്. 1990 ജ​നു​വ​രി നാ​ലി​ന് ജ​ർ​മനി​യിലാ​യി​രു​ന്നു ജ​ന​നം. 17 ാം വ​യ​സി​ൽ ബ​യേ​ൺ മ്യൂ​ണി​ക് ടീ​മി​ലെ​ത്തി​യ അ​ദ്ദേ​ഹം മൂ​ന്നു ത​വ​ണ ബു​ണ്ട​സ് ലീ​ഗ് കി​രീ​ട​വും 2013 ലെ ​ചാ​ന്പ്യ​ൻ​സ് ലീ​ഗും നേ​ടി​ക്കൊ​ടു​ത്തു. 2010 ലാ​ണ് ആ​ദ്യ​മാ​യി അ​ദ്ദേ​ഹം ജ​ർ​മ​നി​യു​ടെ ജ​ഴ്സി​യ​ണി​ഞ്ഞ​ത്. 2010 ൽ ​സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലും 2014 ൽ ​ബ്ര​സീ​ലി​ലും ന​ട​ന്ന ലോ​ക​ക​പ്പി​ൽ ജ​ർ​മ​ൻ ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു. 2017 ലെ ​ചാ​ന്പ്യ​ൻ​ലീ​ഗ് കി​രീ​ടം നേ​ടി​യ റ​യ​ൽ​മാ​ഡ്രി​ഡി​ന്‍റെ മി​ഡ്ഫീ​ൽ​ഡ​റാ​യി​രു​ന്നു. കൃ​ത്യ​മാ​യ പാ​സു​ക​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത.
student reports contact address