ചെറുമീനുകളുടെ വിജയം മനോഹരം
സി.​സൂ​ര്യ​തേ​ജ്
പ്ല​സ് ടു
സി​ൽ​വ​ർ ഹി​ൽ​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്
നാ​ലാ​ണ്ടി​ൽ ഒ​രി​ക്ക​ൽ മാ​ത്രം വ​ന്ന് ഒ​രു​മാ​സ​ക്കാ​ലം ലോ​ക​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന മ​ഹാ​ദ്ഭു​തം. 2018 ലെ ​റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ പ​തി​വു​തെ​റ്റി​ച്ചു​ള്ള മു​ൻ​നി​ര ടീ​മു​ക​ളു​ടെ പ​ത​ന​വും ചെ​റു​ടീ​മു​ക​ളു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പും നാം ​ക​ണ്ടു. ആ​തി​ഥേ​യ​ർ​ക്കു​വ​രെ നാ​ഴി​ക​ക​ല്ലാ​യ ലോ​ക​ക​പ്പ് ലോ​ക​ജേ​താ​ക്ക​ളാ​യ ജ​ർ​മ​നി, അ​ർ​ജ​ന്‍റീ​ന, സ്പെ​യി​ൻ എ​ന്നി​വ​ർ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ത​ന്നെ പ്ര​തീ​ക്ഷ​യ്ക്ക് വി​പ​രീ​ത​മാ​യ്, നിരാ​ശ​ജ​ന​ക​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് പു​റ​ത്താ​യ​പ്പോ​ൾ ബെ​ൽ​ജി​യം, റ​ഷ്യ, ക്രൊ​യേ​ഷ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ടീ​മു​ക​ൾ പ്ര​തീ​ക്ഷ​ക്ക​തീ​ത​മാ​യ പ്ര​ക​ട​ന മി​ക​വു​കൊ​ണ്ട് കാ​ണി​ക​ളെ അ​ന്പ​രി​പ്പി​ച്ചു. സ​മാ​ന​രീ​തി​യി​ൽ കാ​ൽ​പ്പ​ത്തി​ന്‍റെ ദൈ​വ​ങ്ങ​ളാ​യ് വാ​ഴ്ത്ത​പ്പെ​ടു​ന്ന റൊ​ണാ​ൾ​ഡോ​യും മെ​സി​യും നെ​യ്മ​റും മ​ട​ങ്ങി​യ​പ്പോ​ൾ യു​വ താ​ര​ങ്ങ​ളാ​യ എം​ബാ​പ്പെ​യും ലു​ക്കാ​ക്കു​വും ഹാ​രി കെ​യ്നും വ്യ​ക്തി​ഗ​ത മി​ക​വു​കൊ​ണ്ട് ത​ങ്ങ​ളു​ടെ രാ​ജ്യ​ങ്ങ​ളെ ഒ​രു പ​ട​വു​കൂ​ടി മു​ന്നോ​ട്ടെ​ത്തി​ച്ചു.
student reports contact address