അത്ര ബുദ്ധിമുട്ടാണോ ഒരു സീബ്രാലൈന്‍ വരയ്ക്കാന്‍
ബേസില്‍ എല്‍ദോ, സ്റ്റാന്‍ഡേര്‍ഡ് 9 എഫ്‌
മേരിമാതാ എച്ച്എസ്എസ്
പന്തലാംപാടം,
പന്തലാംപാടം: ഒരു സീബ്രാലൈന്‍ വരയ്ക്കാന്‍ അത്രയ്ക്ക് ബുദ്ധിമുട്ടാണോ..? ചോദിക്കുന്നത് മേരിമാതാ എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍. വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതയുടെ നിര്‍മാണം മൂലം പന്തലാംപാടം എച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് ആശങ്കയിലായത്. റോഡ് മുറിച്ചുകടക്കാന്‍ സീബ്രാലൈനുകളില്ല. ഒട്ടേറെ നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും ഒരു നടപടിയുമില്ല.

കുറച്ചു ദിവസങ്ങളില്‍ പോലീസ് സേവനം ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. ആറുവരിപ്പാത നിര്‍മിച്ചതോടെ ബസുകള്‍ മത്സരിച്ചോട്ടമാണ്. മറ്റു വാഹനങ്ങളുടെ മറപറ്റി പായുന്ന ബസുകള്‍ സ്റ്റോപ്പില്‍ നിന്ന് അകലെമാറിയാണ് നിര്‍ത്തുന്നത്.

ഈ തിരക്കില്‍പെട്ട് വിദ്യാര്‍ഥികള്‍ ജീവന്‍ പണയംവച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. ഒരു ഓവര്‍ബ്രിഡ്ജ് നിര്‍മിച്ചാല്‍ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും ഈ ദുരിതത്തിന് അറുതി വരുത്താനാകും.
student reports contact address