ഫൊ​ക്കാ​ന​യു​ടെ ലോ​ഗോ യ​ഥാ​ർ​ഥ ഫൊ​ക്കാ​ന​യ്ക്ക്
Tuesday, April 8, 2025 3:27 PM IST
ന്യൂ​യോ​ർ​ക്ക്: 1983ൽ ​സ്ഥാ​പി​ത​മാ​യ വ​ർ​ഷം മു​ത​ൽ വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ലോ​ഗോ ത​ട്ടി എ​ടു​ക്കാ​നു​ള്ള മ​റു​ഗ്രൂ​പ്പി​ന്‍റെ ശ്ര​മം പാ​ഴാ​യി.

ലോ​ഗോ​യു​ടെ ഉ​ട​മ​സ്ഥ​ത ത​ങ്ങ​ൾ​ക്കു അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് 2008 മെ​രി​ലാ​ൻ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സം​ഘ​ട​ന ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്‌​സ് പേ​റ്റ​ന്‍റ് ആ​ൻ​ഡ് ട്രേ​ഡ് മാ​ർ​ക്ക് ഓ​ഫീ​സ് ത​ള്ളി​ക്ക​ള​ഞ്ഞ​ത്.

സ​ണ്ണി മ​റ്റ​മ​ന പ്ര​സി​ഡ​ന്‍റാ​യി​ട്ടു​ള്ള ഫോ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ലാ​ണ് യ​ഥാ​ർ​ഥ സം​ഘ​ട​നാ എ​ന്ന ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് കോ​ട​തി​വി​ധി​യെ​ന്ന് എ​ബ്ര​ഹാം ഈ​പ്പ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​ബ്ര​ഹാം ക​ള​ത്തി​ൽ (ഖ​ജാ​ൻ​ജി), ഡോ. ​ജേ​ക്ക​ബ് ഈ​പ്പ​ൻ (എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്),

ഷാ​ജി ആ​ല​പ്പാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), റോ​ബ​ർ​ട്ട് അ​രി​ച്ചി​റ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), തോ​മ​സ് എം. ​ജോ​ർ​ജ് (അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ഷാ​ജി ജോ​ൺ (അ​സോ​സി​യേ​റ്റ് ഖ​ജാ​ൻ​ജി), സ​ജീ​വ് എ​ബ്ര​ഹാം (അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ഖ​ജാ​ൻ​ജി),

കു​രി​യാ​പ്പു​റം ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, ഡോ. ​നീ​ന ഈ​പ്പ​ൻ വ​നി​താ ഫോ​റം ചെ​യ​ർ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേറ്റർമാരായ ഡോ. ​ക​ല ഷ​ഹി, റെ​ജി കു​ര്യ​ൻ എ​ന്നി​വ​ർ സ​ജി​മോ​ൻ ആന്‍റ​ണി ഗ്രൂ​പ്പി​ന്‍റെ ഈ ​കു​ൽ​സി​ത പ്ര​വ​ർ​ത്തി​യെ അ​പ​ല​പി​ച്ചു.