എം​പോ​ക്സ്: ബം​ഗ​ളൂ​രു​വി​ൽ ജാ​ഗ്ര​ത
Friday, January 24, 2025 1:01 PM IST
ബം​ഗ​ളൂ​രു: യു​വാ​വി​ന് എം​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ദു​ബാ​യിയി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വ് വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ർ​ണാ​ട​ക​യി​ൽ ഈ​വ‍​ർ​ഷം ആ​ദ്യം സ്ഥി​രീ​ക​രി​ക്കു​ന്ന എം​പോ​ക്സ് കേ​സാ​ണി​ത്. പ​നി, തീ​വ്ര​മാ​യ ത​ല​വേ​ദ​ന, ക​ഴ​ല​വീ​ക്കം, ന​ടു​വേ​ദ​ന, പേ​ശി വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് എം​പോ​ക്സ് രോ​ഗ​ബാ​ധ​യു​ടെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍.

പ​നി തു​ട​ങ്ങി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ദേ​ഹ​ത്ത് കു​മി​ള​ക​ളും ചു​വ​ന്ന പാ​ടു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങും. മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ല്‍ കു​മി​ള​ക​ള്‍ കാ​ണ​പ്പെ​ടു​ന്ന​ത്. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് അ​വ​സാ​ന​മാ​യി ഒ​രു രോ​ഗി​ക്ക് എം​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​ത്.