ഇ​ല​ക്‌‌ട്രി​ക് വാ​ഹ​ന ഷോ​റൂ​മി​ൽ തീ; ​വ​നി​താ കാ​ഷ്യ​ർ വെ​ന്തു​മ​രി​ച്ചു
Wednesday, November 20, 2024 12:54 PM IST
ബം​ഗ​ളൂ​രു: രാ​ജ്കു​മാ​ർ റോ​ഡ് ന​വ​രം​ഗ് ജം​ക്‌​ഷ​നി​ലെ ഇ​ല​ക്‌‌ട്രി​ക് വാ​ഹ​ന ഷോ​റൂ​മി​ന് തീ​പി​ടി​ച്ച് ജീ​വ​ന​ക്കാ​രി വെ​ന്തു​മ​രി​ച്ചു. സ്ഥാ​പ​ന​ത്തി​ലെ കാ​ഷ്യ​ർ ആ​യ പ്രി​യ(20) ആ​ണ് മ​രി​ച്ച​ത്. 45 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.

ചൊവ്വാഴ്ച വൈകുന്നേരമായി​രു​ന്നു സം​ഭ​വം. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ഷോ​റൂ​മി​ൽ ആ​റു ജീ​വ​ന​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ഈ ​സ​മ​യം പ്രി​യ കാ​ഷ്യ​ർ റൂ​മി​ലാ​യി​രു​ന്നു. ക​ന​ത്ത പു​ക​യും തീ​യും കാ​ര​ണം പ്രി​യ​യ്ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് പ്രി​യ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഷോ​റൂം ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.