ബംഗളൂരുവിൽ വീണ്ടും ടെക്കി ജീവനൊടുക്കി, ഭാര്യക്കെതിരേ ആരോപണവുമായി കുടുംബം
Friday, January 3, 2025 10:57 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ മ​റ്റൊ​രു ടെ​ക്കി​യെ​ക്കൂ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ൽ ബെ​ൻ​സ് ക​ന്പ​നി​യു​ടെ ഐ​ടി വി​ഭാ​ഗ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​മോ​ദ് (35) ആ​ണു മ​രി​ച്ച​ത്. ഭാ​ര്യ​യു​ടെ പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ്ര​മോ​ദ് മ​രി​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

ഇ​ന്ദി​രാ​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന പ്ര​മോ​ദ് ക​ഴി​ഞ്ഞ 29 ന് ​ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ച്‌ വീ​ട്ടി​ല്‍​നി​ന്നു പോ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഹാ​സ​ൻ ജി​ല്ല​യി​ലെ ഹേ​മാ​വ​തി ന​ദി​ക്കു സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ കാ​ർ ക​ണ്ടെ​ത്തി.

തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ പു​ഴ​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗോ​രു​ഷെ​ട്ടി​ഹ​ള്ളി​ക്കു സ​മീ​പം ഹേ​മാ​വ​തി ന​ദി​യി​ല്‍ ചാ​ടി പ്ര​മോ​ദ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പ്ര​മോ​ദി​ന്‍റെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ ഭാ​ര്യ കു​ഞ്ഞി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ഭാ​ര്യ​യെ​യും കു​ടും​ബ​ത്തെ​യും പ്ര​മോ​ദി​ന്‍റെ കു​ടും​ബം ത​ട​ഞ്ഞു. പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​മാ​സം ഒ​ന്പ​തി​ന് ബം​ഗ​ളൂ​രു​വി​ലെ ഐ​ടി ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​തു​ല്‍ സു​ഭാ​ഷ് എ​ന്ന യു​വാ​വ് വി​വാ​ഹ​മോ​ച​ന​ത്തി​ന് ഭാ​ര്യ മൂ​ന്നു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​തു വി​വാ​ദ​മാ​യി​രു​ന്നു.

ഭാ​ര്യ നി​ഖി​ത​യ്ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഇ​യാ​ൾ ത​യാ​റാ​ക്കി​യ 90 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യും 40 പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ടെ​ത്തി​യി​രു​ന്നു.