ബം​ഗ​ളൂ​രു​വി​ൽ ആ​ഡം​ബ​ര ബൈ​ക്ക് ഷോ​റൂ​മു​ക​ളി​ൽ തീ​പി​ടി​ത്തം
Thursday, January 2, 2025 1:36 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ഹാ​ദേ​വ​പു​ര​യി​ലെ ര​ണ്ട് ആ​ഡം​ബ​ര ബൈ​ക്ക് ഷോ​റൂ​മു​ക​ളി​ൽ വ​ൻ തീ​പി​ടി​ത്തം. വൈ​റ്റ് ഫീ​ൽ​ഡ് റോ​ഡി​ലു​ള്ള കാ​മ​ധേ​നു ലേ ​ഔ​ട്ടി​ലെ യ​മ​ഹ ബൈ​ക്ക് ഷോ​റൂ​മി​ലും ട്ര​യം​ഫ് എ​ന്ന വാ​ഹ​ന​ഷോ​റൂ​മി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​മ്പ​തോ​ളം ബൈ​ക്കു​ക​ൾ ക​ത്തി ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി 11ഓ​ടെ​യാ​ണ് ഷോ​റൂ​മു​ക​ളി​ൽ​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. യ​മ​ഹ ഷോ​റൂ​മി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​വി​ടെ​നി​ന്ന് തീ ​തൊ​ട്ട​ടു​ത്ത ട്ര​യം​ഫ് ഷോ​റൂ​മി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര​മ​ണി​ക്കൂ​റെ​ടു​ത്താ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.