ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, November 20, 2024 1:36 PM IST
ബം​ഗ​ളൂ​രു: വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​പ്പാ​ടി ത​റ​യി​ൽ ടി.​എം. നി​ഷാ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​മി​ൽ(23) ആ​ണ് മ​രി​ച്ച​ത്.

രാ​ജ​ന​കു​ണ്ഡെ​യി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ലാ​ണ് തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ത്തി​ക്ക​രെ എം​എ​സ് രാ​മ​യ്യ കോ​ള​ജി​ലെ ബി​ബി​എ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹ​പാ​ഠി​ക​ൾ വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തി​നാ​ൽ ഷാ​മി​ൽ ഒ​റ്റ​യ്ക്കാ​ണ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​വ​ർ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ജീ​ർ​ണി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ രാ​ജ​ന​കു​ണ്ഡെ പോ​ലീ​സ് കേ​സെ​ടു​ത്തു.