പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു
Saturday, December 21, 2024 8:07 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു. കു​വൈ​റ്റ് അ​മീ​ർ ശൈ​ഖ് മെ​ഷാ​ൽ അ​ൽ​അ​ഹ​മ്മ​ദ് അ​ൽ​ജാ​ബ​ർ അ​ൽ​സ​ബാ​ഹിന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് പ്ര​ധാ​നമ​ന്ത്രി ഡി​സം​ബ​ർ ശനി, ഞായർ ദിവസങ്ങളിൽ കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

1981ൽ ഇ​ന്ദി​രാ​ഗാ​ന്ധി കു​വൈ​റ്റി​ലെ​ത്തി​യ​തി​ന് ശേ​ഷം 43 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. കു​വൈ​റ്റ് ഭ​ര​ണ​കൂ​ട​വു​മാ​യും കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യും പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച​ക​ൾ ന​ട​ത്തും.

മി​ഡി​ൽ ഈ​സ്റ്റി​ലെ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത് രാ​ജ്യ​മാ​ണ് കു​വൈ​റ്റ്. കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മാ​ണ് ഇ​ന്ത്യ​ൻ സ​മൂ​ഹം. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള ബ​ഹു​മു​ഖ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ന്ദ​ർ​ശ​നം അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.