ബിരുദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ കൃത്രിമം; ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ ഷാ​ർ​ജ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി
Thursday, December 12, 2024 12:53 PM IST
ഷാ​ർ​ജ: ബിരുദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വ്യാ​ജ അ​റ്റ​സ്റ്റേ​ഷ​ൻ പ​തി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​മ കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് കോ​ല​ച്ചേ​രി സ്വ​ദേ​ശി സ​ജേ​ഷ് ചോ​ട​ത്ത് വാ​സു​ദേ​വ​നെ ഷാ​ർ​ജ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി.

ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വ്യാ​ജ സീ​ലും സ്റ്റാ​മ്പും പ​തി​പ്പി​ച്ച് ഷാ​ർ​ജ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച് എ​ന്നാ​രോ​പി​ച്ചു നീ​തി ന്യാ​യ മ​ന്ത്രാ​ല​യമാണ് പ​രാ​തി​ ന​ൽ​കി​യത്. യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് ന​ട​ത്തി​യ നി​യ​മ മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ലാ​ണ് സ​ജേ​ഷി​ന് അ​നു​കൂ​ല വി​ധി ല​ഭി​ച്ച​ത്.

2024 ജൂ​ലൈ രണ്ടിനാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ജോ​ലി സ്ഥാ​ന​ക്ക​യ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജേ​ഷ് ത​ന്‍റെ നാ​ട്ടി​ലു​ള്ള സു​ഹൃ​ത്ത് വ​ഴി 1998ലെ ​ബിരുദ സ​ർ​ട്ടി​ഫി​ക്കേ​റ്റ് 2010ൽ ​നാ​ട്ടി​ൽ വ​ച്ച് അ​റ്റ​സ്റ്റ് ചെ​യ്തിരുന്നു. ശേ​ഷം 14 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഇ​ഖാ​മ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഷാ​ർ​ജ​യി​ലു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ ഇത് അ​റ്റ​സ്റ്റേ​ഷ​ന് സ​മ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി.

തു​ട​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച അ​ധി​കൃ​ത​ർ അ​തി​ൽ പ​തി​ച്ചി​രി​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ യു​എ​ഇ എം​ബ​സി​യു​ടെ സീ​ൽ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും സ​ജേ​ഷി​നെ ഷാ​ർ​ജ പോ​ലീ​സി​ന് കൈ​മാ​റി. പോലീസ് സജേഷിനെ അ​റ​സ്റ്റ്‌ ചെ​യ്‌​തു ജ്യാ​മ​ത്തി​ൽ വി​ട്ടഴ​ച്ചു.

തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ സ​ജേ​ഷ് കു​ടും​ബ​സ​മേ​തം യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേരി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ശേ​ഷം യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ലെ യു​എ​ഇ അ​ഭി​ഭാ​ഷ​ക​ർ ഷാ​ർ​ജ പ്രോ​സി​ക്യൂ​ഷ​നി​ൽ നി​ജ​സ്ഥി​തി ബോ​ധി​പ്പി​ച്ചെ​ങ്കി​ലും പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്നും സ​ജേ​ഷി​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഷാ​ർ​ജ ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ന്‍റ് കോ​ട​തി​യി​ലേ​ക്ക് കേ​സ് ട്രാ​ൻ​സ്‌​ഫ​ർ ചെ​യ്തു.

സ​ജേ​ഷി​ന് മേ​ൽ ആ​രോ​പി​ക്ക​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് നേ​രി​ട്ടു​ള്ള പ​ങ്കാ​ളി​ത്തമി​ല്ലെ​​ന്നും വ്യാ​ജ സീ​ൽ, സ്റ്റാ​മ്പ് എ​ന്നി​വ ഉ​ണ്ടാ​ക്കി​യ​തും അ​ത് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ​തി​പ്പി​ച്ച​തും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്ടി​ലു​ള്ള സു​ഹൃ​ത്ത് മു​ഖേ​നെ​യാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. മു​ഹ​മ്മ​ദ് അ​ബ്ദു റ​ഹ്‌​മാ​ൻ മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള അ​സു​വൈ​ദി കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തൊ​ന്നു​മ​റി​യാ​തെ​യാ​ണ് സ​ജേ​ഷ് ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തി​ന് ന​ൽ​കി​യ​തെ​ന്നും ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റിന്‍റെ മേ​ൽ ഒ​രാ​ളും അ​റി​ഞ്ഞു​കൊ​ണ്ട് വ്യാ​ജ​മാ​യി അ​റ്റ​സ്റ്റേ​ഷ​ൻ ന​ട​ത്താ​ൻ മു​തി​രി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ നി​ര​പ​രാ​ധി​യാ​യി വി​ധി​ക്കണമെന്നും അ​ഭി​ഭാ​ഷ​ക​ൻ കോടതിയെ അറിയിച്ചു.

യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ലെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദ​വും മെ​മ്മോ​റാ​ണ്ടം ഉ​ൾ​പ്പ​ടെ​യു​ള്ള രേ​ഖ​ക​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച ഷാ​ർ​ജ കോ​ട​തിക്ക് തെ​റ്റ് സ​ജേ​ഷി​ന്‍റെ ഭാ​ഗ​ത്ത​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ ക​ണ്ടു​കെ​ട്ടാ​നും ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് നി​ർ​ത്തിവ‌യ്ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ്ര​വാ​സ​ലോ​ക​ത്ത് ഒ​ട്ട​ന​വ​ധി പ്ര​വാ​സി​ക​ൾ പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ൾ വ്യാജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​ർ​ജി​ന​ൽ അ​റ്റ​സ്റ്റേ​ഷ​ൻ ന​ട​ത്തി​യും യഥാർഥ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ വ്യാജ അ​റ്റ​സ്റ്റേ​ഷ​ൻ ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ അ​ക​പ്പെ​ട്ട് ഒ​ട്ട​ന​വ​ധി​യാ​ളു​ക​ൾ ജ​യി​ലി​ല​ക​പ്പെ​ടു​ക​യും നാ​ട്ടി​ലേ​ക്ക് ഡി​പ്പോ​ട്ട് ചെ​യ്‌​ത്‌ മ​ട​ങ്ങി​യ​താ​യും അ​റി​യാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ലാം പാ​പ്പി​നി​ശേ​രി പറഞ്ഞു.

കൂ​ടു​ത​ൽ ആ​ളു​ക​ളും അ​റ്റ​സ്‌​റ്റേ​ഷ​നാ​യി അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഏ​ജ​ന്‍റുമാ​രെ​യാ​ണ് ഏ​ൽ​പ്പി​ക്കു​ന്ന​ത്. അ​വ​ര​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ അ​റ്റ​സ്റ്റ് ചെ​യ്യാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്ക​ണ​മെ​ന്നും ഏ​ജന്‍റു​മാ​രെ ഏ​ൽ​പ്പി​ക്കു​ന്ന​വ​ർ ആ​ധി​കാ​രി​ക​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്രം ഏ​ല്പി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സ​ലാം പാ​പ്പി​നി​ശേരി അ​റി​യി​ച്ചു.