സൗ​ദി​യി​ൽ ഡോ​ക്‌​ട​ർ​മാ​ർ​ക്ക് അ​വ​സ​രം
Thursday, December 12, 2024 11:53 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ‌​ക്‌​ട​ർ​മാ​രെ (ക​ൺ​സ​ൽ​ട്ട​ന്‍റ്/​സ്പെ​ഷ​ലി​സ്റ്റ്) റി​ക്രൂ​ട്ട് ചെ​യ്യു​ന്നു.

ഡി​സം​ബ​ർ 23 മു​ത​ൽ 26 വ​രെ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ അ​ഭി​മു​ഖം വ​ഴി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്, അ​പേ​ക്ഷ​ക​ർ എം​ബി​ബി​എ​സ് കൂ​ടാ​തെ എം​എ​സ്/​എം​ഡി/​ഡി​എ​ൻ​ബി യോ​ഗ്യ​ത​യു​ള്ള​വ​രും ഏ​തെ​ങ്കി​ലും മേ​ഖ​ല​യി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ ക​ൺ​സ​ൽ​ട്ട​ൻ​സി/​സ്പെ​ഷ​ലി​സ്റ്റ്/​തൊ​ഴി​ൽ​പ​രി​ച​യ​മു​ള്ള​വ​രും ആ​യി​രി​ക്ക​ണം.

ഡേ​റ്റ​ഫ്ലോ​യും പ്രോ​മെ​ട്രി​ക്കും ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യം 55 വ​യ​സി​നു​താ​ഴെ. ശ​മ്പ​ളം: ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യം. വീ​സ, താ​മ​സ​സൗ​ക​ര്യം, എ​യ​ർ ടി​ക്ക​റ്റ്, ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ സൗ​ജ​ന്യം.

ഫോ​ട്ടോ പ​തി​ച്ച ബ​യോ​ഡേ​റ്റ ആ​ധാ​ർ കാ​ർ​ഡ്, ഡി​ഗ്രി, പി​ജി, ര​ജി​സ്ട്രേ​ഷ​ൻ, തൊ​ഴി​ൽ​പ​രി​ച​യം, ഡേ​റ്റ​ഫ്ലോ എ​ന്നി​വ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഒ​രു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ലാ​വ​ധി​യു​ള്ള പാ​സ്പോ​ർ​ട്ട് എ​ന്നി​വ സ​ഹി​തം ഈ ​മാ​സം 20നു ​മു​ന്പാ​യി [email protected] എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് അ​യ​യ്ക്ക​ണം.

പൂ​ർ​ണ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക് അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ്: www.odepc.kerala.gov.in. ഫോ​ൺ: 0471- 2329440/41/42/45/6238514446.