ഷാർജയിൽ ദുരിതത്തിലായ തൃശൂർ സ്വദേശികൾക്ക് തുണയായി സു​രേ​ഷ് ഗോ​പി
Saturday, December 14, 2024 3:24 PM IST
ഷാ​ർ​ജ: ര​ണ്ട് മാ​സ​ത്തി​ലേ​റെ​യാ​യി ശ​മ്പ​ളി​ല്ലാ​തെ ഷാ​ർ​ജ​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് തു​ണ​യാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. വെ​ൽ​ഡിം​ഗ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളാ​ണ് ശ​മ്പ​ളി​ല്ലാ​തെ ഷാ​ർ​ജ‌​യി​ൽ ക​ഴി​യു​ന്ന​ത്.

മ​ല​യാ​ളി​യാ​യ ക​മ്പ​നി ഉ​ട​മ പാ​സ്പോ​ർ​ട്ട് പി​ടി​ച്ച് വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ സാ​ധി​ക്കാ​ത്ത ഗ​തി​കേ​ടി​ലാ​ണ് ഇ​വ​ർ. ഒ​ന്ന​ര വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്നു​വെ​ന്നും ഇ​ന്നേ വ​രെ കൃ​ത്യ​മാ​യി ശ​മ്പ​ളം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ എ​ത്ര​യും വേ​ഗം ഇ​ട​പെ​ടു​മെ​ന്നും യു​വാ​ക്ക​ളെ ഉ‌​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.