സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ക​രോ​ൾ സ​ർ​വീ​സ് വെ​ള്ളി​യാ​ഴ്ച
Monday, December 16, 2024 10:30 AM IST
കു​വൈ​റ്റ് സിറ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് "സ്നേ​ഹ പി​റ​വി 2024' വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ എ​ൻ​ഇ​സി​കെ പ​ള്ളി​യി​ലും പാ​രി​ഷ് ഹാ​ളി​ലും വ​ച്ച് ന​ട​ത്ത​പ്പെ​ടും.

കൊ​യ​ർ മാ​സ്റ്റ​ർ ലി​നു പി. ​മാ​ണി​കു​ഞ്ഞി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യു​ടെ ഗാ​യ​ക സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. കൂ​ടാ​തെ സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. ഇ​ട​വ​ക ഇ​ട​വ​ക വി​കാ​രി റ​വ. പി.​ജെ. സി​ബി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്കും.

ക​രോ​ൾ സ​ർ​വീ​സി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ഇ​ട​വ​ക വി​കാ​രി റ​വ. പി.​ജെ. സി​ബി, സെ​ക്ര​ട്ട​റി റെ​ജു ഡാ​നി​യേ​ൽ ജോ​ൺ, ഇ​ട​വ​ക ട്ര​സ്റ്റി ബി​ജു സാ​മു​വേ​ൽ, ഇ​ട​വ​ക ക​മ്മിറ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.