ടോ​റ​സ് ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Saturday, September 7, 2024 11:42 PM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലി​ടു​ക്കി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. മു​ള​യം മ​ത്താ​യി​ച്ചി​റ സ്വ​ദേ​ശി മ​ണ്ണി​ൽ വീ​ട്ടി​ൽ അ​ല​ക്‌​സ് മ​ക​ൻ അ​ബി​ൻ (19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​രു വാ​ഹ​ന​ങ്ങ​ളും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട അ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.