പാ​ത ന​വീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സിന്‍റെ പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, September 7, 2024 12:18 AM IST
കൊ​ഴി​ഞ്ഞാ​മ്പാ​റ: ഇ​ര​ട്ട​ക്കു​ളം - ഗോ​പാ​ലപു​രം അ​ന്ത​ർ സം​സ്ഥാ​നപാ​ത ത​ക​ർ​ന്ന് വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ തു​ട​ർസം​ഭ​വ​ങ്ങ​ളാ​വു​ന്ന​തി​ന് പ​രി​ഹാ​ര​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ഴി​ഞ്ഞാ​ന്പാറ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഡിസിസി ​പ്ര​സി​ഡ​ന്‍റ് എ.​ ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെപിസിസി സെ​ക്ര​ട്ട​റി സി. ​ബാ​ല​ഗോ​പാ​ൽ, ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. പ്രീ​ത്, പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശി​വ​ദാ​സ്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ ഇ​ക്ബാ​ൽ, പി. ​ബാ​ലച​ന്ദ്രൻ, കെ. ​രാ​ജ​മാ​ണി​ക്കം, ഐഎ​ൻടിയുസി ​ജി​ല്ലാ ജ​ന​റ​ൽസെ​ക്ര​ട്ട​റി ആ​ർ. നാ​രാ​യ​ണ​ൻ, എ​ച്ച്. മു​ബാ​റ​ക്ക്, എം.​വി​ദ്യാ​ധ​ര​ൻ, പി. ​മ​ധു​സൂ​ദ​ന​ൻ, എം. ​രാ​ജ്കു​മാ​ർ, പ്രാ​ണേ​ഷ്, എം. ​സ​ത്യ​ഭാ​മ, കെ.​ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.