പാ​ല​ക്കാ​ട് രൂ​പ​ത സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം ഇന്ന്
Saturday, September 7, 2024 12:18 AM IST
പാ​ല​ക്കാ​ട്: രൂ​പ​ത സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന് സ്വീ​ക​ര​ണ​വും ഇ​ന്നു സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പിനെ ക​ത്തീ​ഡ്ര​ലി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ക്കും. തു​ട​ർ​ന്നുന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തൃ​ശൂ​ർ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ഴി​ക്കോ​ട് രൂ​പ​ത ബി​ഷ​പ് ഡോ. വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​കും. ക​ത്തീ​ഡ്ര​ൽ സ്ക്വ​യ​റി​ൽ 11.30 നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ മു​ഖ്യാ​തി​ഥി​യാ​കും. ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ, ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, മൂ​വാ​റ്റു​പു​ഴ രൂ​പ​ത ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ്, മി​സി​സാ​ഗ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ, മ​രി​യ​ൻ പ്രോ​വി​ൻ​സ് പ്രോ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ വ​ൽ​സ തെ​രേ​സ് സി​എ​ച്ച്എ​ഫ്, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സ​ണ്ണി മാ​ത്യു നെ​ടു​ന്പു​റം എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കും. ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ക്കും.

രൂ​പ​ത ച​രി​ത്ര​പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം രാ​മ​നാ​ഥ​പു​രം ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടും സോ​വ​നീ​ർ പ്ര​കാ​ശ​നം താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യൂ​സ് ഇ​ഞ്ച​നാ​നി​യി​ലും നി​ർ​വ​ഹി​ക്കും.
ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ സ്വാ​ഗ​ത​വും വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജീ​ജോ ചാ​ല​യ്ക്ക​ൽ ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഉണ്ടായിരിക്കും.