അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ വാ​ഹ​ന​പ​രി​ശോ​ധന ​ക​ർ​ശ​ന​മാ​ക്കി
Saturday, September 7, 2024 12:18 AM IST
ചി​റ്റൂ​ർ: ഓ​ണ​മ​ടു​ത്ത​തോ​ടെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ താ​ലൂ​ക്കി​ലെ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന​പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ല​ഹ​രി​വ​സ്തു​ക​ട​ത്ത് ത​ട​യാ​നാ​ണ് അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളും ഇ​ത​ര വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്ന​ത്. ഗോ​പാ​ല​പു​രം, മീ​നാ​ക്ഷി​പു​രം, ഗോ​വി​ന്ദാ​പു​രം ,ന​ടു​പ്പു​ണി, വേ​ല​ന്താ​വ​ളം ഉ​ൾ​പ്പെ​ടെ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ന്ന​ത്. ജി​ല്ലാ എ​ക്സൈ​സ് സ്ക്വാ​ഡും മ​റ്റ് റേ​ഞ്ച് ഓ​ഫീ​സ് അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യാ​ണ് റെ​യ്ഡ് ന​ട​ത്തി വ​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.