ഇ​എ​സ്എ: ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച​ചെ​യ്ത് ഇ​രുന്പ​ക​ച്ചോ​ല​യി​ൽ ക​ർ​ഷ​ക​യോ​ഗം
Friday, September 6, 2024 12:06 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഇ​എ​സ്എ നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ജ​ന​വാ​സ, കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ യോ​ഗം ചേ​ർ​ന്നു.

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ പാ​ല​ക്ക​യം വി​ല്ലേ​ജി​ൽ​പെ​ട്ട കാ​ർ​ഷി​ക ജ​ന​വാ​സ​മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​ക്കി​ട്ടു​ന്ന​തി​നും പൊ​റ്റ​ശ്ശേ​രി വി​ല്ലേ​ജി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ​യും തു​ട​ർ​ന​ട​പ​ടി​ക​ളെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി​രു​ന്നു യോ​ഗം വി​ളി​ച്ച​ത്. ഇ​രുമ്പ​ക​ച്ചോ​ല നി​ർ​മ​ല സ്കൂ​ളി​ൽ ന​ട​ന്ന കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 7,8 വാ​ർ​ഡു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ യോ​ഗം കി​ഫ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി കി​ഴ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

കി​ഫ ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​മി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം റെ​ജി ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജി ടോ​മി, വാ​ർ​ഡ് മെം​ബ​ർ മി​നി​മോ​ൾ, മാ​ത്ത​ച്ച​ൻ കി​ഴ​ക്കേ​ക്ക​ര, ജി​മ്മി​ച്ച​ൻ വ​ട്ട​വ​നാ​ൽ, വി​കാ​സ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.