അധ്യാപകദിനം ആഘോഷിച്ചു
Friday, September 6, 2024 12:06 AM IST
കോ​യ​മ്പ​ത്തൂ​ർ: അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ വാ​ൽ​പ്പാ​റ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ മി​ഡി​ൽ സ്കൂ​ളി​ലെ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ വ​സ​ന്ത​കു​മാ​റി​ന് മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ഈ ​വ​ർ​ഷം കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​ഞ്ച് അ​ധ്യാ​പ​ക​രെ​യാ​ണ് ഈ ​പു​ര​സ്കാ​ര​ത്തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. 25 വ​ർ​ഷ​മാ​യി വാ​ൽ​പ്പാ​റ എ​സ്റ്റേ​റ്റ് പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ പ്രൈ​മ​റി സ്കൂ​ളി​ൽ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന വ​സ​ന്ത​കു​മാ​ർ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് അ​വാ​ർ​ഡ്.

കോ​യ​മ്പ​ത്തൂ​ർ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​യ​മ്പ​ത്തൂ​ർ എ​ലൈ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​യ​മ്പ​ത്തൂ​ർ രാ​ജ സ്ട്രീ​റ്റി​ലു​ള്ള സി​സി​എം​എ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം ന​ട​ന്നു. കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ എം. ​ശി​വ​ഗു​രു പ്ര​ഭാ​ക​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി.

റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​യ​മ്പ​ത്തൂ​ർ എ​ലൈ​റ്റ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ, സെ​ക്ര​ട്ട​റി സെ​ന്തി​ൽ വേ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. നി​ല​വി​ലു​ള്ള​തും വി​ര​മി​ക്കു​ന്ന​തു​മാ​യ അ​ധ്യാ​പ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു,