കി​ത​പ്പു തു​ട​ർ​ന്ന് ഓ​ഹ​രി വി​പ​ണി
കി​ത​പ്പു തു​ട​ർ​ന്ന്  ഓ​ഹ​രി വി​പ​ണി
Monday, December 30, 2024 1:10 AM IST
ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
ര​ണ്ടു വ​ർ​ഷ​ത്തെ ക​ന​ത്ത പ്ര​തി​വാ​ര ത​ക​ർ​ച്ച​യ്ക്കു ശേ​ഷം ഒ​രു ശ​ത​മാ​നം നേ​ട്ടം തി​രി​ച്ചു​പി​ടി​ച്ചെ​ങ്കി​ലും വി​പ​ണി​ക്ക് ക​ര​ടി​വ​ല​യ​ത്തി​ൽ​നി​ന്ന് ഇ​നി​യും ര​ക്ഷ​നേ​ടാ​നാ​യി​ല്ല. ക​ഴി​ഞ്ഞ​വാ​രം സെ​ൻ​സെ​ക്സ് 657 പോ​യി​ന്‍റും നി​ഫ്റ്റി സൂ​ചി​ക 225 പോ​യി​ന്‍റും ഉ​യ​ർ​ന്നു, എ​ന്നാ​ൽ, ഇ​ത് കാ​ള​ക​ളു​ടെ തി​രി​ച്ചു വ​ര​വി​ന്‍റെ കു​ള​ന്പ​ടി​യാ​യി വി​ല​യി​രു​ത്താ​നാ​വി​ല്ല. സാ​ങ്കേ​തി​ക​മാ​യി വീ​ക്ഷി​ച്ചാ​ൽ ക​ര​ടി​ക​ൾ​ക്കൊ​പ്പം ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ വി​പ​ണി​യി​ൽ കൈ​വ​രി​ച്ച ആ​ധി​പ​ത്യം തു​ട​രു​ന്നു.

പി​ന്നി​ട്ട വാ​രം സൂ​ച​ന ന​ൽ​കി​യ​താ​ണ് ഏ​റെ നി​ർ​ണാ​യ​ക​മാ​യ 23,874ലെ ​സ​പ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​ത് വി​പ​ണി​യു​ടെ മു​ഖഛാ​യ മാ​റ്റി​മ​റി​ക്കാ​മെ​ന്ന കാ​ര്യം. അ​തേ ഈ ​വ​ർ​ഷം ഒ​രു തി​രി​ച്ചു വ​ര​വി​നു​ള്ള സാ​ധ്യ​ത​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റു. ക​ഴി​ഞ്ഞ​വാ​രം സൂ​ചി​പ്പി​ച്ച 23,167ലെ ​ആ​ദ്യ താ​ങ്ങ് ക്രി​സ്മ​സ് വേ​ള​യി​ൽ നി​ല​നി​ർ​ത്താ​ൻ വി​പ​ണി​ക്കാ​യ​ത് ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്നു.

മു​ൻ​വാ​ര​ത്തി​ലെ 23,587 പോ​യി​ന്‍റി​ൽ​നി​ന്നും തി​രി​ച്ചു​വ​ര​വി​ൽ സൂ​ചി​ക 23,938 പോ​യി​ന്‍റി​ലേ​യ്ക്ക് ഉ​യ​ർ​ന്നെ​ങ്കി​ലും വ്യാ​പാ​രാ​ന്ത്യം 23,813ലാ​ണ്. അ​തേ​സ​മ​യം 23,874ന് ​മു​ക​ളി​ൽ ക്ലോ​സിം​ഗ് വേ​ള​യി​ൽ ഇ​ടം ക​ണ്ട​ത്താ​നാ​കാ​ഞ്ഞ​ത് ദു​ർ​ബ​ലാ​വ​സ്ഥ​യെ സൂ​ചി​പ്പി​ക്കു​ന്നു. ഈ​വാ​രം ആ​ദ്യ പ്ര​തി​രോ​ധം 23,951 പോ​യി​ന്‍റി​ലാ​ണ്. ഇ​ത് ത​ക​ർ​ക്കാ​നാ​യാ​ൽ 24,089നെ ​വി​പ​ണി ല​ക്ഷ്യ​മാ​ക്കും. എ​ന്നാ​ൽ, വീ​ണ്ടും തി​രു​ത്ത​ലി​ന് ശ്ര​മം തു​ട​ർ​ന്നാ​ൽ 23,661ലും 23,509 ​പോ​യി​ന്‍റി​ലും സ​പ്പോ​ർ​ട്ടു​ണ്ട്. നി​ഫ്റ്റി​യു​ടെ സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ ഡെ​യ്‌​ലി ചാ​ർ​ട്ട് വീ​ക്ഷി​ച്ചാ​ൽ ഇ​ൻ​ഡി​ക്കേ​റ്റു​ക​ൾ പ​ല​തും വി​ൽ​പ്പ​ന​ക്കാ​ർക്ക് അ​നു​കൂ​ല​മാ​ണ്.

നി​ഫ്റ്റി ജ​നു​വ​രി ഫ്യൂ​ച്ച​റു​ക​ൾ 24,000ലാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. 24,200 റേ​ഞ്ചി​ൽ പ്ര​തി​രോ​ധം നേ​രി​ടാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ് ചാ​ർ​ട്ട് ന​ൽ​ക്കു​ന്ന​ത്. ഈ ​പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​യാ​ൽ ജ​നു​വ​രി മ​ധ്യം 25,000 വ​രെ സ​ഞ്ച​രി​ക്കാ​നു​ള്ള സാ​ധ്യ​ത. എ​ന്നാ​ൽ, ആ​ദ്യ പ്ര​തി​രോ​ധ​മാ​യ 24,200ൽ ​ജ​നു​വ​രി ഫ്യു​ച്ച​റി​ന് കാ​ലി​ട​റി​യാ​ൽ തി​രു​ത്ത​ൽ 23,000 വ​രെ തു​ട​രാം.

സെ​ൻ​സെ​ക്സ് 78,041 പോ​യി​ന്‍റി​ൽ​നി​ന്നും 78,190ലേ​ക്ക് താ​ഴ്ന്ന ശേ​ഷം വാ​രാ​ന്ത്യ​ത്തി​ലെ തി​രി​ച്ചു​വ​ര​വി​ൽ 78,699ലേ​യ്ക്ക് ഉ​യ​ർ​ന്നു. ഈ​വാ​രം സൂ​ചി​ക​യ്ക്ക് 78,245ൽ ​ആ​ദ്യ താ​ങ്ങ് ന​ഷ്ട​പ്പെ​ട്ടാ​ൽ 77,791ലേ​ക്ക് സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ന് മു​തി​രാം. വി​പ​ണി മി​ക​വി​ന് ശ്ര​മി​ച്ചാ​ൽ 79,098-79,497 പോ​യി​ന്‍റി​ൽ പ്ര​തി​രോ​ധം ത​ല ഉ​യ​ർ​ത്താ​മെ​ങ്കി​ലും ഇ​ത് ത​ക​ർ​ക്കാ​നാ​യാ​ൽ ജ​നു​വ​രി​യി​ൽ സെ​ൻ​സെ​ക്സ് 80,350നെ ​ല​ക്ഷ്യ​മാ​ക്കി നീ​ങ്ങും.


വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ വി​ല്പ​ന സ​മ്മ​ർ​ദം വ​ർ​ഷാ​ന്ത്യ​ത്തി​ലും തു​ട​രു​ന്നു. ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന നാ​ല് ദി​വ​സ​വും വി​ല്പ​ന​ക്കാ​രാ​യി നി​ല​കൊ​ണ്ട് മൊ​ത്തം 6322.88 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വി​റ്റു. ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ എ​ല്ലാ ദി​വ​സ​വും നി​ക്ഷേ​പ​ക​രാ​യി നി​റ​ഞ്ഞു​നി​ന്ന് 10,927.73 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ൽ ന​ട​ത്തി. ര​ണ്ടാ​ഴ്ച്ച​ക​ളി​ൽ അ​വ​രു​ടെ നി​ക്ഷേ​പം 23,035.09 കോ​ടി രൂ​പ​യാ​ണ്. ഈ ​വ​ർ​ഷം ആ​ദ്യ പ​തി​നൊ​ന്ന് മാ​സ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളു​ടെ മൊ​ത്തം നി​ക്ഷേ​പം 2,87,235 കോ​ടി രൂ​പ​യാ​ണ്.

ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ രൂ​പ​യ്ക്ക് റി​ക്കാ​ർ​ഡ് ത​ക​ർ​ച്ച. ഡോ​ള​ർ ശേ​ഖ​രി​ക്കാ​ൻ സം​ഘ​ടി​ത​മാ​യി ഫ​ണ്ടു​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ രൂ​പ​യു​ടെ മൂ​ല്യം 85.01ൽ​നി​ന്നും 85.81ലേ​യ്ക്ക് ഇ​ടി​ഞ്ഞ​ശേ​ഷം 85.54ലാ​ണ്. ജൂ​ൺ നാ​ലി​ന് ശേ​ഷം ഒ​റ്റ​ദി​വ​സം രൂ​പ​യ്ക്ക് നേ​രി​ടു​ന്ന ഏ​റ്റ​വും ക​ന​ത്ത പ്ര​ഹ​ര​മാ​ണ് വെ​ള്ളി​യാ​ഴ്ച്ച വി​പ​ണി ദ​ർ​ശി​ച്ച​ത്. ഇ​ന്ന് വി​നി​മ​യ മൂ​ല്യം 85.37ലേ​യ്ക്ക് ക​രു​ത്ത് തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചാ​ൽ പു​തു​വ​ർ​ഷാ​ഘോ​ഷ വേ​ള​യി​ൽ രൂ​പ 85.20ലേ​യ്ക്ക് ശ​ക്തി​പ്രാ​പി​ക്കാം.

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന പ​രി​ങ്ങ​ലി​ൽ നീ​ങ്ങു​ന്ന​തി​നി​ട​യി​ൽ നാ​ണ​യ​പ്പെ​രു​പ്പം ഉ​യ​രു​ന്ന​ത് ത​ട​യാ​ൻ കേ​ന്ദ്ര ബാ​ങ്കി​നാ​യി​ല്ലെ​ങ്കി​ൽ പു​തു​വ​ർ​ഷം വി​നി​മ​യ നി​ര​ക്ക് 88ലേ​യ്ക്കും സ​ഞ്ച​രി​ക്കാം. വി​ദേ​ശ ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​യി​ലെ ബാ​ധ്യ​ത​ക​ൾ കു​റ​ച്ച് വാ​ല്യു​വേ​ഷ​ൻ താ​ര​ത​മേ​ന്യ കു​റ​ഞ്ഞ ചൈ​ന​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ ഒ​ക്‌​ടോ​ബ​ർ മു​ത​ൽ ഉ​ത്സാ​ഹി​ച്ച​ത് സെ​ൻ​സെ​ക്സി​ലും നി​ഫ്റ്റി​യി​ലും വി​ള്ള​ലു​ള​വാ​ക്കി.

ആ​ഗോ​ള സ്വ​ർ​ണ വി​പ​ണി പി​ന്നി​ടു​ന്ന വ​ർ​ഷ​ത്തി​ൽ ട്രോ​യ് ഔ​ൺ​സി​ന് 800 ഡോ​ള​ർ ചാ​ഞ്ചാ​ടി. വ​ർ​ഷാ​രം​ഭ​ത്തി​ൽ 1991 ഡോ​ള​റി​ൽ​നി​ന്നും ഒ​ക്‌​ടോ​ബ​റി​ൽ റി​ക്കാ​ർ​ഡാ​യ 2791 ഡോ​ള​ർ വ​രെ ക​യ​റി. വാ​രാ​ന്ത്യം സ്വ​ർ​ണം 2621 ഡോ​ള​റാ​ണ്. ജ​നു​വ​രി-​ഡി​സം​ബ​ർ 29 കാ​ല​യ​ളവി​ൽ ഔ​ൺ​സി​ന് 558 ഡോ​ള​റാ​ണ് സ്വ​ർ​ണ വി​ല വ​ർ​ധി​ച്ച​ത്.

പു​തു​വ​ർ​ഷം ഡോ​ള​റി​നു മു​ന്നി​ൽ യൂ​റോ, ബ്രി​ട്ടീ​ഷ് പൗ​ണ്ട്, ക​നേ​ഡി​യ​ൻ ഡോ​ള​ർ, ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​ർ, ജാ​പ്പ​നീ​സ് യെ​ൻ തു​ട​ങ്ങി​യ​വ​യെ ബാ​ധി​ച്ചി​രി​ക്കു​ന്ന ത​ള​ർ​ച്ച തു​ട​രാം. ഫ​ണ്ടു​ക​ൾ ഡോ​ള​ർ വാ​ങ്ങി ഇ​ത​ര നാ​ണ​യ​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള പ്ര​വ​ണ​ത നി​ല​നി​ർ​ത്താം.

ഏ​പ്രി​ലോ​ട് കൂ​ടി ഡോ​ള​റി​ന് ത​ള​ർ​ച്ച നേ​രി​ട്ട് തു​ട​ങ്ങി​യാ​ൽ പി​ന്നെ തി​ള​ങ്ങു​ക സ്വ​ർ​ണ​മാ​കും. ഒ​രു ബു​ൾ റാ​ലി അ​ല​യ​ടി​ച്ചാ​ൽ സ്വ​ർ​ണം 3000 ഡോ​ള​റി​ന് മു​ക​ളി​ൽ ഇ​ടം പി​ടി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.